26-May-2023 -
By. news desk
കൊച്ചി: ഇന്ത്യന്‍ നാവിക സേനയക്ക് അഭിമാനത്തിന്റെ മറ്റൊരു സുവര്‍ണ നിമിഷം കൂടി സമ്മാനിച്ചുകൊണ്ട് ഐ.എന്‍.എസ് വിക്രാന്തില്‍ യുദ്ധവിമാനത്തിന്റെ രാത്രിയിലെ ലാന്റിംഗ് വിജയകരം.ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ റണ്േവേയില് മിഗ്29 യുദ്ധവിമാനമാണ് പരീക്ഷണത്തിന്റെ ഭാഗമായി രാത്രി.യില്‍ പറന്നിറങ്ങിയത്.ഇതോടെ ഇന്ത്യന്‍ നാവിക സേന താണ്ടിയത് മറ്റൊരു നാഴിക്കല്ലു കൂടിയാണ്.വിമാനവാഹിനിക്കപ്പലുകളുടെ റണ്‍വേയില്‍ രാത്രിയില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുന്നത് അതീവ ദുഷ്കരണമാണ്. എന്നാല്‍ നേവി പൈലറ്റുമാരുടെയും കപ്പലിലെ നാവിക സേനാംഗങ്ങളുടെയും മികവും പ്രൊഫഷണലിസവുമാണ് രാത്രിയിലെ ലാന്റിംഗ് വിജയകരമാക്കിയതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി.