27-May-2023 -
By. sports desk
കൊച്ചി : ഏഷ്യാ-പസഫിക് മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി എറണാകുളം കലൂര്‍ സ്വദേശിനി ലിബാസ് പി ബാവ. ഈ മാസം 10 മുതല്‍ സൗത്ത് കൊറിയിയല്‍ നടന്ന മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഭാരോദ്വഹനത്തിലാണ് ലിബാസ് നേട്ടം സ്വന്തമാക്കിയത്. 81 കിലോഗ്രാം വിഭാഗത്തിലായിരുന്നു 38 വയസുകാരിയായ ലിബാസ് മല്‍സരിച്ചത്. മാര്‍ച്ചില്‍ ന്യൂസിലാന്‍ഡില്‍ വച്ച് നടന്ന മാസ്‌റ്റേഴ്‌സ് കപ്പിലും വേള്‍ഡ്,കോമണ്‍ വെല്‍ത്ത് മല്‍സരങ്ങളിലും ലിബാസ് ഇന്ത്യയ്ക്കായി മല്‍സരിച്ച് വെള്ളി മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏഷ്യാ-പസഫിക്ക് മാസ്റ്റേഴ്‌സ് ഗെയിലും ലിബാസ് വെള്ളി മെഡല്‍ നേടിയിരിക്കുന്നത്.പരിക്കുകള്‍ക്കിടയിലും മെഡല്‍ നേടി രാജ്യത്തിന് അഭിമാനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ലിബാസ് പറഞ്ഞു.
റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തൊടുപുഴ വണ്ണപ്പുറം പഴേരി വീട്ടില്‍ പി എച്ച് ബാവയുടെയും ലൈലയുടെയും മകളായ ലിബാസ് ചെറുപ്പം മുതലെ തന്നെ ഭാരോദ്വഹനത്തില്‍ ലിബാസ് പങ്കെടുത്ത് മികവു തെളിയിച്ചിരുന്നു.കോളജ് വിദ്യാഭ്യാസ കാലഘട്ടം കൂടുതല്‍ ലിബാസ് ഭാരോദ്വഹനത്തില്‍ കുടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങി. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ബിഎക്ക് പഠിക്കുമ്പോള്‍ കായികാധ്യാപകന്‍ ബെന്നിയാണ് ലിബാസിന് ഭാരോദ്വഹനത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞ് പ്രോല്‍സാഹിപ്പിച്ചത്.ചിട്ടയായ പരിശീലനവും അര്‍പ്പണമനോഭാവവും ഭാരോദ്വഹനത്തില്‍ മികവ് തെളിയിക്കാന്‍ ലിബാസിന് സാധിച്ചു.യൂണിവേസ്റ്റി തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ലിബാസ് അവിടം കൊണ്ട് അവസാനീപ്പിക്കാതെ പിന്നീട് മാസ്റ്റേഴ്‌സ് തലത്തിലും മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയം കൊയ്യാന്‍ തുടങ്ങി.
ബിസിനസുകാരനും സിനിമാ നിര്‍മാതാവുമായ ഭര്‍ത്താവ് താനൂര്‍ സ്വദേശി സാദിഖ് അലിയും മക്കളായ ഹന്ന ഫാത്തിനും റിദ മിനാലും പുര്‍ണ്ണ പിന്തുണയുമായി ഒപ്പം നിന്നതോടെ ലിബാസിന് ഉയരങ്ങളിലേക്ക് കുതിക്കാന്‍ കരുത്തുകൂട്ടി.2007ല്‍ പവര്‍ ലിഫ്റ്റിങ്ങില്‍ ദേശീയ ചാമ്പ്യന്‍ഷിപ് നേടിയിരുന്നു.2019ല്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയെങ്കിലും കൊവിഡ് വന്നതോടെ ആഫ്രിക്കയില്‍ നടക്കാനിരുന്ന ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിച്ചു.2020ലെ നാഷണല്‍ മാസ്‌റ്റേഴ്‌സ് ഗെയിംസിലും ലിബാസ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു.
കഠിന പരിശീലനവുമായി ജിംനേഷ്യത്തില്‍ ദിവസവും നാലു മണിക്കൂര്‍ ലിബാസ ചിലവിടും.ആരോഗ്യപരിപാലത്തിന്റെ ഭാഗമായി ഇഷ്ടഭക്ഷണങ്ങള്‍ പലതും ഒഴിവാക്കി ചിട്ടയായ ആഹാരക്രമമാണ് ലിബാസിന്റേത്. 2024 പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് വെയിറ്റ് ലിഫ്റ്റിങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയെന്നാണ് സ്വപ്‌നം. സ്വപ്‌നത്തിലേയ്ക്കുള്ള യാത്രയില്‍ ഒട്ടും വിട്ടു വീഴ്ചയില്ലെന്നും ലിബാസ് പറയുന്നു.