Society Today
Breaking News

കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ ഗ്രേറ്റ് 4x4 എക്‌സ്‌പെഡിഷന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സാഹസിക െ്രെഡവിന്റെ സതേണ്‍ സോണല്‍ ഡ്രൈവാണ് ബെംഗളൂരുവില്‍ ഫഌഗ് ഓഫ് ചെയ്തത്. ഈ സംരംഭത്തിലൂടെ ഡ്രൈവിന്റെ ഭാഗമാകുന്ന സാഹസികത ഇഷ്ടപ്പെടുന്നവരെ ഒത്തുചേര്‍ക്കാനും അവരുടെ അതിരുകള്‍ ഭേദിച്ച് പുത്തന്‍ പര്യവേക്ഷണങ്ങള്‍ ചെയ്യാനും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു. യാത്രയുടെ ഭാഗമാകുന്ന 4x4 സമൂഹത്തിന് 'മാസ് ഹാപ്പിനെസ്' എത്തിക്കാനാണ് ശ്രമം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള 4x4 താത്പര്യഭരിതരുടെ പങ്കാളിത്തത്തോടെ ബംഗളൂരുവില്‍ നിന്നുമാണ് ഡ്രൈവ് ആരംഭിച്ചത്. ഹൈലക്‌സ്, ഫോര്‍ച്യൂണര്‍ 4x4, എല്‍സി 300,  ഹൈറൈഡര്‍ എഡബ്ല്യൂഡി, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങി തങ്ങളുടെ ഉടമസ്ഥതയിലുള്ള അഭിമാന വാഹനങ്ങളുടെ സാധ്യതകള്‍ പുറത്തെടുക്കാന്‍ ഓഫ്‌റോഡിംഗ് പ്രേമികള്‍ നയിക്കുന്ന 4x4 എസ്‌യുവികളുടെ ആകര്‍ഷകമായ വാഹനവ്യൂഹവുമായി രണ്ട് ദിവസംകൊണ്ട് ഹാസന്‍, സക്‌ലേഷ്പൂര്‍ എന്നിവിടങ്ങളിലെ ആവേശകരമായ റൂട്ടുകളിലൂടെ സഞ്ചരിക്കും.

പരമാവധി ഓഫ്‌റോഡ് അനുഭവം വാഗ്ദാനം ചെയ്യുന്നതിന് ആര്‍ട്ടിക്കുലേഷന്‍, സൈഡ് ഇന്‍ക്ലൈനുകള്‍, റാംബ്ലര്‍, ഡീപ് ഡിച്ച്, സ്ലഷ്, റോക്കി ബെഡ് തുടങ്ങി നിരവധി വെല്ലുവിളി നിറഞ്ഞ തടസ്സങ്ങളോടെ അധിക 4ഡബ്ല്യൂഡി ട്രാക്കുകളും ടൊയോട്ട സൃഷ്ടിച്ചിട്ടുണ്ട്. യാത്രയുടെ ഭാഗമാകുന്നവര്‍ ത്രസിപ്പിക്കുന്ന ഓഫ്‌റോഡിംഗ് സാഹസികതയില്‍ മുഴുകുക മാത്രമല്ല, പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുകയും ചരിത്രപരമായ താല്‍പ്പര്യമുള്ള സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്യുകയും ചെയ്യും. സുസ്ഥിരതയ്ക്കും സമൂഹത്തിന് തിരികെ നല്‍കുന്നതിനുമുള്ള ടൊയോട്ടയുടെ പ്രധാന പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഗ്രേറ്റ് 4x4 എക്‌സ്‌പെഡിഷനില്‍ പങ്കെടുക്കുന്നവര്‍ ഈ ആവേശകരമായ െ്രെഡവിനിടയിലും സാമൂഹിക വിഷയങ്ങളില്‍ തങ്ങളുടെ സംഭാവന ഉറപ്പുവരുത്തും.ടൊയോട്ടയുടെ 4x4 ഗ്രേറ്റ് എക്‌സ്‌പെഡിഷന്‍ ഒരു പുതിയ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനും 4x4 കൂട്ടായ്മയുമായി ബന്ധപ്പെടുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് ഡ്രൈവ് ഫ് ളാഗ് ഓഫ് ചെയ്തുകൊണ്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു. ഉത്സാഹഭരിതരായ എല്ലാ പങ്കാളികള്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും അവര്‍ക്ക് സുരക്ഷിതവും അവിസ്മരണീയവും ആഹ്ലാദകരവുമായ ഡൈdjവ് ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Top