2-June-2023 -
By. Business Desk
കൊച്ചി: സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 12ാമത് പതിപ്പ് കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 7, 8, 9 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൊറേക്ക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്/റിസോര്‍ട്ടസ്, റെസ്‌റ്റോറന്റ്‌സ്, കേറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 60ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രില്‍ പ്രൊമോഷന്‍ (കെബിപ്), കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഎസ്‌ഐഡിസി, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ), കേരള പ്രൊഫഷനല്‍ ഹൗസ്‌കീപേഴ്‌സ് അസോസിയേഷന്‍ (കെപിഎച്ച്എ), സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍, ചീഫ് എന്‍ജിനീയയേഴ്‌സ് ഫോറം എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്.എസ്എംഇകള്‍ക്കായി കെബിപ് സ്‌പോണ്‍സര്‍ ചെയ്യുന്ന പവലിയന്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകും.
ഒപ്പം ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരളആ സ്റ്റാര്‍ട്ടപ്പ് മിഷനും എക്‌സ്‌ക്ലൂസീവ് പവലിയന്‍ ഒരുക്കും. മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് (കെസിസി), ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് (എച്ച്‌കെസി) എന്നിവയാകും ഹോട്ടല്‍ടെകിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.ഓരോ വര്‍ഷവും സംസ്ഥാനത്തെ ആതിഥേയ മേഖലയിലെ ഷെഫുമാരും സര്‍വീസ് ജീവനക്കാരും ഉറ്റുനോക്കുന്ന അഭിമാന മത്സരമാണ് കെസിസി. സിക കേരളാ ചാപ്റ്ററുമായി സഹകരിച്ച് സംസ്ഥാനത്ത് ഉടനീളമുള്ള ഹോട്ടലുകളിലേയും റിസോര്‍ട്ടുകളിലേയും ഷെഫുമാര്‍ക്കും സര്‍വീസ് പ്രൊഫഷനലുകള്‍ക്കുമായി നടത്തുന്ന കെസിസിയില്‍ ഇത്തവണ ലോകപ്രശസ്ത സെലിബ്രിറ്റി ഷെഫായ അലന്‍ പാമറാണ് ജൂറി തലവനായി എത്തുന്നത്. പ്രൊഫഷനല്‍ ഷെഫുമാര്‍ക്ക് തങ്ങളുടെ മികവു തെളിയിക്കാനുള്ള വേദിയാകും കെസിസിയെന്നും സംസ്ഥാനത്തെമ്പാടും നിന്നുള്ള ഈ മേഖലിയിലെ പ്രൊഫഷനലുകളെ ഇതിലേയ്ക്ക് ക്ഷണിക്കുകയാണെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.കെസിസിയുടെ ഇത്തവണ നടക്കുന്ന പത്താമത് പതിപ്പില്‍ ഡ്രെസ് ദി കേക്ക്, ബ്രെഡ് ആന്‍ഡ് പേസ്ട്രി ഡിസ്‌പ്ലേ, 3 ടിയര്‍ വെഡ്ഡിംഗ് കേക്ക്, പെറ്റി ഫോര്‍സ് അഥവാ പ്രാലൈന്‍സ്, ആര്‍ട്ടിസ്റ്റിക് പേസ്ട്രി ഷോപീസ്, ക്രിയേറ്റീവ് ഡിസെര്‍ട്, ഹോട്ട് കുക്കിംഗ് ചിക്കന്‍, ഹോട്ട് കുക്കിംഗ് ഫിഷ്, ഹോട്ട് കുക്കിംഗ് മീറ്റ്, ക്രിയേറ്റീവ് ഡിസെര്‍ട്, കേരള വിഭവങ്ങള്‍, റൈസ് ഡിഷ്, ക്രിയേറ്റീവ് സലാഡ്‌സ്, മോക്ടെയില്‍, മില്ലറ്റുകള്‍ ഉപയോഗിച്ചുള്ള ക്രിയേറ്റീവ് കുക്കിംഗ്, ക്രിയേറ്റീവ് ടേബ്ള്‍ സെറ്റപ്പ് എന്നിങ്ങനെ പതിനഞ്ചു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.
ചേരുവകള്‍ ഡെല്‍റ്റ് ന്യുട്രിറ്റീവ്‌സ്, ഫാം മേഡ് ഫുഡ്‌സ്, മീറ്റ് ബാല്‍ക്കന്‍ ഫുഡ്‌സ്, ഫിഷ് ഫ്രഷ് റ്റു ഹോം, കുക്കിംഗ് ഓയില്‍ പരിശുദ്ധം, ഏപ്രണ്‍ ടെക്‌സ് വേള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് കെസിസിയുടെ ഈ വര്‍ഷത്തെ കാറ്റഗറി സ്‌പോണ്‍സര്‍മാര്‍. ഷെഫ് അലന്‍ പാമര്‍, ഷെഫ് റഷീദ്, ഷെഫ് സക്കറിയ, ഷെഫ് ജോര്‍ജ്, ഷെഫ് റുമാന എന്നിവരുള്‍പ്പെടുന്നതാണ് ജൂറി.മോപ്പ് റേസ്, ബെഡ് മേക്കിംഗ് സ്‌കില്‍സ്, വാകൂം ക്ലീനര്‍ റേസ്, ടവല്‍ ആര്‍ട്ട് എന്നീ വിഭാഗങ്ങളിലാണ് എച്ച്‌കെസി 2023ലെ മത്സരങ്ങള്‍ അരങ്ങേറുക. കെപിഎച്ച്എയുമായി സഹകരിച്ചു നടത്തുന്ന എച്ച്‌കെസിയുടെ ഈ അഞ്ചാമത് പതിപ്പിലേയ്ക്കും കേരളത്തിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിന്നുള്ള വിവിധ ടീമുകളേയും വ്യക്തികളേയും ക്ഷണിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.ലിനന്‍ ടാജ് ഹോട്ടല്‍സ്, ടവല്‍ ഒമിഗോ, വാകൂം റൂട്‌സ് മള്‍ട്ടിക്ലീന്‍, മോപ്/സൈനേജ് ഗോകുലം പാര്‍ക്ക് ഹോട്ടല്‍, ഏപ്രണ്‍ റാഡ്എക്‌സ് ഫാഷന്‍, മാട്രക്‌സ് സ്പ്രിംഗ്ഫിറ്റ് എന്നിവരാണ് എച്ച്‌കെസിയിലെ വിവിധ കാറ്റഗറി സ്‌പോണ്‍സര്‍മാര്‍.
തെക്കന്‍ കേരളത്തിലേയും കുമരകം പ്രദേശത്തെയും ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് തദ്ദേശീയ വിനോദസഞ്ചാരികളുടെ വമ്പിച്ച ഒഴുക്കുണ്ടെന്നും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ 2023 ഓഗസ്റ്റ് മുതല്‍ 2024 ജനുവരി വരെ നീളുന്ന സീസണില്‍ മികച്ച ബുക്കിംഗാണ് ഈ മേഖലയില്‍ ലഭിച്ചു കഴിഞ്ഞിരിക്കുന്നതെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ വളര്‍ച്ചയുടെ പ്രധാന ഗുണഭോക്താക്കളായ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവര്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും തെരഞ്ഞെടുക്കാന്‍ ഹോട്ടല്‍ടെക് സംഗമവേദിയാകുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഷെഫ് റഷീദ്, ഷെഫ് സക്കറിയ, ഷെഫ് ജോര്‍ജ്, ഷെഫ് റുമാന, ഫാം മേഡ് ഫുഡ്‌സ് പ്രതിനിധി വന്മതി വേല്‍മുരുഗന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.