Society Today
Breaking News

കൊച്ചി: 2019ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഇതുവരെ 17 മുഖ്യധാരാ മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലിറക്കിയ ഐടിഐ മ്യൂച്വല്‍ ഫണ്ട് പുതിയ ഐടിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ എന്‍എഫ്ഒ (ന്യൂ ഫണ്ട് ഓഫര്‍) ആരംഭിച്ചു. പുതിയ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാനതീയതി ജൂണ്‍ 12, 2023. 30 കമ്പനികളിലാണ് ഫണ്ട് നിക്ഷേപിക്കുക. 5000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. തുടര്‍ന്ന് 1 രൂപയുടെ ഗുണിതങ്ങളായും അപേക്ഷിക്കാം. ധിമന്ത് ഷാ, രോഹന്‍ കോര്‍ദെ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്‌സിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഫണ്ട് ബെഞ്ച്മാര്‍ക്ക് ചെയ്യുക. 2023 മെയ് 22ലെ കണക്കുകളനുസരിച്ച് 4011 കോടി രൂപയുടെ ആസ്തികളാണ് കമ്പനി മാനേജ് ചെയ്യുന്നതെന്ന് (എയുഎം) ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ രാജേഷ് ഭാട്ടിയ പറഞ്ഞു. ഇതിന്റെ 46.1% അഞ്ച് വന്‍നഗരങ്ങളിലും 21.99% അടുത്ത 10 നഗരങ്ങളിലും 15.01% അടുത്ത് 75 പട്ടണങ്ങളിലും ബാക്കി 4.22 ഇടങ്ങളിലും പരന്നു കിടക്കുന്നു. 57 സ്ഥലങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് 21,209 വിതരണക്കാരുമുണ്ടെന്നും രാജേഷ് ഭാട്ടിയ പറഞ്ഞു

Top