6-June-2023 -
By. Business Desk
കൊച്ചി:കൊച്ചി മെട്രോ ഫീഡര്‍ സര്‍വ്വീസുകളുടെ ടിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാകും. ഫീഡര്‍ ബസുകളുടെയും ഫീഡര്‍ ഓട്ടോകളുടെയും ടിക്കറ്റുകള്‍ ഇനി മുതല്‍ 'OneDI' ആപ്പ് വഴി ബുക്ക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നു മുതല്‍ 'OneDI' ആപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസുകള്‍ നല്കുന്ന കെഎസ്ബിഎല്‍, എറണാകുളം ജില്ലാ ഓട്ടോ െ്രെഡവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ക്യൂആര്‍ കോഡുകള്‍ വഴി ഫീഡര്‍ സര്‍വ്വീസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആപ്പ് പൊതുജനങ്ങളിലേക്കെത്തിക്കുന്നത്. ആലുവ മെട്രോ സ്റ്റേഷന് എയര്‍പോര്‍ട്ട് റൂട്ടിലെ ഫീഡര്‍ ബസ്സുകളിലും കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനല്‍, എറണാകുളം സൗത്ത്, , മഹാരാജാസ്,എംജി റോഡ്, കലൂര്‍, ഇടപ്പിള്ളി മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള ഫീഡര്‍ ഓട്ടോകളിലുമാണ് നിലവില്‍ ഈസൗകര്യം ലഭ്യമാവുക.
എയര്‍പോര്‍ട്ട് സര്‍വ്വീസിലെ സ്ഥിരം യാത്രക്കാര്‍ക്കായി പ്രത്യേക ഇളവുകളോടുകൂടിയ ഫീഡര്‍ യാത്രാ പാസ്സുകളും ആപ്പില്‍ ലഭ്യമാണ്.യാത്രക്കാര്‍ക്ക് 'OneDI' എന്ന മൊബൈല്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തും മേല്‍പ്പറഞ്ഞ മെട്രോ സ്റ്റേഷനുകളിലെ നോട്ടീസ് ബോര്‍ഡിലും ഫീഡര്‍ പാര്‍ക്കിംഗ് ഏരിയയ്ക്കടുത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യൂ ആര് കോഡ് വഴിയും ഫീഡര്‍ സര്‍വ്വീസുകളുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ക്യൂആര്‍ കോഡുകള്‍ സ്കാന്‍ ചെയ്തതിന് ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സര്‍വ്വീസുകളുടെ ക്യൂആര്‍ ടിക്കറ്റുകള്‍ നിലവില്‍ കൊച്ചി വണ്‍ ആപ്പ് വഴി ലഭ്യമാണ്. ഫീഡര്‍ സര്‍വ്വീസുകളിലും ഡിജിറ്റില്‍/ക്യാഷ് ലെസ് യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 'OneDi' ആപ്പ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഡിജിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുക വഴി ഓട്ടോകള്‍ കൃത്യമായ ചാര്‍ജ്ജ് ആണ് ഈടാക്കുന്നതെന്നും ഉറപ്പാക്കാനാകും. സിറ്റിയില്‍ സര്‍വ്വീസ് നടത്തുന്ന മറ്റ് ബസ്സുകളിലേക്കും ഓട്ടോറിക്ഷകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.