Society Today
Breaking News

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുള്ള (KSMFDC) സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായി ഉയര്‍ത്തി.  കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നിന് ഗ്യാരണ്ടി വര്‍ധിപ്പിക്കണമെന്ന് KSMFDC സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും കൂടുതല്‍ ലോണുകള്‍ ലഭ്യമാക്കുന്നതിനും ഗ്യാരണ്ടി വര്‍ധിപ്പിക്കണമെന്ന് KSMFDC എം.ഡി യും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.  സര്‍ക്കാര്‍ ഗ്യാരണ്ടി ഉയര്‍ത്തിയതോടെ കൂടുതല്‍ വായ്പകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുകയും ന്യൂനപക്ഷ സമുദായങ്ങളിലെ കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാര്‍സി എന്നീ മതത്തില്‍പ്പെട്ട എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും കോര്‍പ്പറേഷന്‍ വളരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കി വരുന്നു.
 

Top