8-June-2023 -
By. Business Desk
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി ഇന്‍ഡെല്‍ മണി പുതിയ വികസന പദ്ധതികളുടെ ഭാഗമായി രാജ്യത്തിന്റെ മധ്യ, പശ്ചിമ മേഖലകളിലും സാന്നിധ്യം ശക്തമാക്കുന്നു.കേരളം, മഹാരാഷ്ട്ര, ഒഡീഷ, കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്നാട്, തെലുങ്കാന, പുതുച്ചേരി എന്നിങ്ങനെ 8 സംസ്ഥാനങ്ങളിലായി 250 ശാഖകളാണിപ്പോള് ഇന്‍ഡെല്‍ മണിക്കുള്ളത്. 2024 സാമ്പത്തിക വര്‍ഷം മഹാരാഷ്ട്ര, ഗുജ്റാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 105 പുതിയ ശാഖകള്‍ കൂടി തുറന്ന് വ്യാപകമായ സാന്നിധ്യം ഉറപ്പു വരുത്താനാണ് കമ്പനിയുടെ തീരുമാനമെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു.
2022 സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് വായ്പാ വിതരണത്തില്‍ 250 ശതമാനം വളര്‍ച്ചയാണ് 2023 സാമ്പത്തിക വര്‍ഷം ഇന്‍ഡെല്‍ മണി രേഖപ്പെടുത്തിയത്. പ്രതിമാസം ശരാശരി 250 കോടി രൂപവീതം 2023 സാമ്പത്തിക വര്‍ഷം 3000 കോടി രൂപയുടെ വായ്പ കമ്പനി വിതരണം ചെയ്തു. 2022 സാമ്പത്തിക വര്‍ഷം ഇത് 1050 കോടി രൂപയായിരുന്നു. വായ്പകളില്‍ 92 ശതമാനവും സ്വര്‍ണ പണയത്തിന്മേലുള്ള വായ്്പയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്‍ഡെല്‍മണി കൈകാര്യം ചെയ്യുന്ന ആസ്തി 669 കോടി രൂപയില്‍ നിന്ന് 72 ശതമാനം വര്‍ധിച്ച് 1,154 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ലാഭം 4.9 കോടി രൂപയില്‍ നിന്ന് 6.3 ഇരട്ടി വര്‍ധിച്ച് 31.29 കോടി രൂപയായി ഉയര്‍ന്നു.
വികസനത്തിന്റെ ഈ ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഗുണഭോക്താക്കളുടെ അടിത്തറയും കൈകാര്യം ചെയ്യുന്ന ആസ്തികളും വന്‍ തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമേഷ് മോഹനന് പറഞ്ഞു. ദീര്‍ഘകാല വളര്‍ച്ചാ പദ്ധതികളുടെ ഭാഗമായി രാജ്യത്തെങ്ങും വിപുലമായ സാന്നിധ്യമുള്ള ധനകാര്യ സേവന സ്ഥാപനമാക്കി മാറ്റുന്നതിന് നൈസര്‍ഗികവും സാങ്കേതികവുമായ മാര്‍ഗങ്ങള്‍ ആശ്രയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആയിരം രൂപ വീതം മുഖവിലയുള്ള കൈമാറാനാവാത്ത കടപ്പത്രങ്ങളുടെ (എന്‍ സി ഡി) പബഌക് ഇഷ്യു ജൂണ്‍ 6 മുതല്‍ 19 വരെ കമ്പനി നിര്‍വഹിക്കുന്നുണ്ട്.
മൂന്നാം ഘട്ടത്തില്‍ പരമാവധി 100 കോടി രൂപയ്ക്കുള്ള കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്. ഇതിന് പ്രതിവര്‍ഷം 12.25 ശതമാനം വരെ കൂപ്പണ്‍ യീല്‍ഡും ലഭിക്കും. ആദ്യ രണ്ടു ഘട്ടങ്ങളായി 2022 ,2023 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇഷ്യു ചെയ്ത കടപ്പത്രങ്ങള്‍ക്ക് 169 ശതമാനം വരിക്കാരുണ്ടായിരുന്നു.റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ഇന്‍ഡെല്‍ മണിയെ ട്രിപ്പിള്‍ ബി പഌസ് സ്റ്റേബിള്‍ കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിരുന്നു. ഈയിടെ നടന്ന ബിഎഫ്എസ്ഐയുടെ ലീഡര്‍ഷിപ്പ് സമ്മിറ്റ് 2023ല്‍ അതിവേഗം വളരുന്ന എന്‍ബിഎഫ്സിക്കുള്ള അവാര്‍ഡ് ഇന്‍ഡെല്‍ മണിയാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.