9-June-2023 -
By. Business Desk
കൊച്ചി: എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റു ചെയ്ത പ്രമുഖ ബിസിനസ് സ്ഥാപനമായ ചോയ്‌സ് ഇന്റര്‍നാഷണല്‍ തങ്ങളുടെ ചോയ്‌സ് ഗ്രൂപ്പ് സബ്‌സിഡിയറികളിലൂടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നു. മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ചോയ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സിഇഒ അരുണ്‍ പൊഡ്ഡര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 153 ഓഫിസുകളുമായി കേരളത്തില്‍ 76,000ലേറെ സന്തുഷ്ടമായ ഉപഭോക്താക്കളുള്ള കമ്പനി 2025-ഓടെ 300 ഓഫിസുകളും രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കളും എന്ന നിലയിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ 29 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ചോയ്‌സ് ഗ്രൂപ്പ് സംസ്ഥാനത്തെ എല്ലാ പ്രമുഖ ജില്ലകളിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. മുന്‍പ് ജെആര്‍ജി സെക്യൂരിറ്റീസ് എന്ന് അറിയപ്പെട്ടിരുന്ന ഇന്‍ഡിട്രേഡിന്റെ ബ്രോക്കിങ് ബിസിനസ് 2018-ല്‍ ഗ്രൂപ്പ് ഏറ്റെടുത്ത് തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിരുന്നു.
കമ്പനിയുടെ സാന്നിധ്യം 2ാം നിര മുതല്‍ 6ാം നിര വരെയുള്ള പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനാവും വിധം കഴിവുള്ള മാനവശേഷി ഉറപ്പാക്കാന്‍ കേരളത്തിലെ മൂന്നു പ്രൊഫഷണല്‍ കോളേജുകളുമായി ചോയ്‌സ് ഗ്രൂപ്പ് ഇതിനകം തന്നെ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കമ്പനി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമ്പോള്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അരുണ്‍ പൊഡ്ഡര്‍ പറഞ്ഞു. തങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ വിപണിയാണ് കേരളം. ഊര്‍ജ്ജസ്വലനായ ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്കു സേവനം നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണ് ഈ വികസന പദ്ധതികള്‍. ഇതുവരെ പ്രയോജനപ്പെടുത്താത്ത വിപണികളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും കഴിവുറ്റവരെ നിയമിക്കാനും സഹകാരികളുടെ വളര്‍ച്ച ശക്തിപ്പെടുത്താനും തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ട്. തങ്ങളുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങളും തടസ്സമില്ലാത്ത ആപ്ലിക്കേഷനായ ചോയ്‌സ്ഫിന്‍എക്‌സ് എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനുള്ള പിന്തുണ തങ്ങള്‍ നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.