12-June-2023 -
By. Business Desk
ആലപ്പുഴ: ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്ങ്സ് ലിമിറ്റഡിന്റെ 'ഡിജിറ്റല്‍ സഖി' പദ്ധതി. കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമടക്കം 1,370 സ്ത്രീകളെ 'ഡിജിറ്റല്‍ സഖി'മാരായി എംപാനല്‍ ചെയ്തിട്ടുണ്ടെന്ന് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്ങ്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിനനാഥ് ദുഭാഷി പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലായി 25 ലക്ഷത്തിലധികം പേരില്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ എത്തിക്കഴിഞ്ഞു. ഇതില്‍ അറുപത്തിനായിരത്തിലധികം പേര് കേരളത്തില്‍ നിന്നാണ്.2017ല്‍ ആരംഭിച്ച പരിപാടിയുടെ ലക്ഷ്യം ഡിജിറ്റല്‍, സാമ്പത്തിക സാക്ഷരതയിലൂടെ അവശ്യ സാമ്പത്തിക സേവനങ്ങള്‍ നല്‍കുക എന്നതാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ് കര്‍ണാടകയിലും കേരളത്തിലും പദ്ധതി ആരംഭിച്ചത്.
ആദ്യവര്‍ഷത്തില്‍ തന്നെ വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ 2,25,000ലധികം പേരിലേക്കെത്താന്‍ പദ്ധതിക്കായി. പ്രചാരണ പരിപാടിയുടെ ഭാഗമായി 310 ഗ്രാമങ്ങളിലായി 900ലധികം ചുവര്‍ചിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 5 ലക്ഷത്തിലധികം പേരിലേക്ക് പദ്ധതിയുടെ സന്ദേശമെത്തിക്കാനായെന്നും ദിനനാഥ് ദുഭാഷി പറഞ്ഞു.കേരളത്തിലെ 100 ഗ്രാമങ്ങളിലായി 150ലധികം ചുവര്‍ചിത്രങ്ങളിലൂടെ രണ്ടര ലക്ഷം പേരിലേക്ക് പദ്ധതിയുടെ സന്ദേശമെത്തിക്കാനായെന്നും സര്‍ക്കാര്‍ പദ്ധതികളുടെ സംയോജനം സുഗമമാക്കുന്നതിലും ഗ്രാമസഭകള്‍ നടത്തുന്നതിലും ഡിജിറ്റല്‍ സഖികള്‍ സജീവ പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന് പരിപാടികളടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ജനങ്ങളെ സഹായിക്കാന്‍ ഡിജിറ്റല്‍ സഖികള്‍ക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.പദ്ധതി നടപ്പാക്കിയ ഇടങ്ങളില്‍ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ 12 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 11,600ലധികം വനിതാ സംരംഭകര്‍ക്ക് സംരഭകശേഷികള്, സാമ്പത്തിക ഉന്നമനം, സുസ്ഥിര വികസനം എന്നിവക്കാവശ്യമായ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.