20-June-2023 -
By. Business Desk
കൊച്ചി:എയര്‍പോര്‍ട്ട്, വാട്ടര്‍ മെട്രോ സ്‌റ്റേഷനുകള്‍ , വൈറ്റില മൊബിലിറ്റി ഹബ്, റെയില്‍വേ സ്‌റ്റേഷനുകള്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ കൂടുതല്‍ ജനങ്ങള്‍ ഒരുമിച്ചു കൂടുകയും , വെയ്റ്റിംഗ് ടൈം ഉള്ളതുമായ കേന്ദ്രങ്ങളിലെല്ലാം ജിയോ യുടെ അതിവേഗ 5ജി ഡാറ്റ ഉപഭോഗം കഴിഞ്ഞ 6 മാസത്തിനുള്ളില്‍ പതിന്മടങ്ങായി വര്‍ധിച്ചതായെ ജിയോ അധികൃതര്‍.ജിയോ 5ജി സര്‍വീസ് ഉപയോഗപ്പെടുത്തി വിനോദത്തിനും വിജ്ഞാനത്തിനുമായി നിരവധി സര്‍വീസുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും ജിയോ അധികൃതര്‍ പറഞ്ഞു.കരയിലും ജലപാതകളിലും ജിയോ 5 ജി സേവനങ്ങള്‍ ഒരു പോലെ ആസ്വദിക്കാം. ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ സര്‍വീസ് തുടങ്ങിയ സമയം മുതല്‍ ജിയോ ഉപഭോക്താക്കള്‍ക്ക് സ്‌റ്റേഷനുകളിലും അവരുടെ യാത്രയിലുടനീളവും ജിയോ ട്രൂ 5 ജി ഉപയോഗപ്പെടുത്തിയിരുന്നു.
കൊച്ചിയിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ്‌വര്‍ക്ക് കവര്‍ ചെയ്യുന്നുണ്ട്. കൂടാതെ ഫോര്‍ട്ട്‌കൊച്ചി,ചെറായി തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്രദേശങ്ങളിലും ജിയോ അതിവേഗ 5 ജി ലഭ്യമാണെന്നും ജിയോ അധികൃതര്‍ വ്യക്തമാക്കി.5ജി സേവനങ്ങളില്‍ ഡൗണ്‍ലോഡ്, അപ്‌ലോഡ് വേഗതയിലും, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് , കോള്‍ കണക്റ്റിവിറ്റി എന്നിവയിലും ജിയോ വളരെ മുന്നിലാണെന്നും ജിയോ അധികൃതര്‍ വ്യക്തമാക്കി.4ജി നെറ്റ് വര്‍ക്കിനെ ആശ്രയിക്കാത്ത സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റ് വര്‍ക്കാണ് ജിയോയുടേത്. 700 MHz, 3500 MHz, 26Ghz ബാന്‍ഡുകളിലുടനീളം ഏറ്റവും വലുതും മികച്ചതുമായ ജിയോയുടെ 5ജ് സ്‌പെക്ട്രം,കാരിയര്‍ അഗ്രിഗേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നല്ല സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സഹായിക്കുന്നു.
കേരളത്തില്‍ ആകെ 11000 ലധികം ടവറുകള്‍ ഉള്ള ജിയോ, അതില്‍ 6000 ഓളം റവറുകളില്‍ 5ജി ആക്റ്റീവ് ആക്കി കഴിഞ്ഞു. കുറഞ്ഞ ലാറ്റെന്‍സി, മെഷീന്‍ടുമെഷീന്‍ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ് വര്‍ക്ക് സ്ലൈസിംഗ് എന്നിവ എന്നിവ ജിയോ 5ജി യുടെ പ്രത്യേകതകളാണ്.കേരളത്തില്‍ ജിയോയുടെ ട്രൂ 5ജി വ്യാപനം അതി വേഗത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങള്‍ക്കുള്ളില്‍ എല്ലാ ജില്ലകളിലേക്കും 35 ലധികം പ്രധാനപ്പെട്ട നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞുവെന്നും ജിയോ അധികൃതര്‍ വ്യക്തമാക്കി.