Society Today
Breaking News

കൊച്ചി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍  കൊച്ചിയിലെ ദക്ഷിണ മേഖല നാവിക ആസ്ഥാനത്ത് നടത്തിയ യോഗാ ദിനാചരണത്തില്‍ പങ്കെടുത്ത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംങ്.ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ നടന്ന യോഗ ദിനാചരണത്തില്‍ കേന്ദ്രമന്ത്രി രാജ് നാഥ് സിംങിനൊപ്പം നാവിക സേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഉള്‍പ്പെടെ 800 ലധികം സേന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളായി. യോഗയുടെ ആഗോള ആഘോഷം  ഇന്ത്യയ്്ക്ക് അഭിമാനമാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.പ്രമുഖ യോഗാചാര്യന്മാരുടെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം നടന്നത്.തുടര്‍ന്ന് യോഗാചാര്യന്മാരുമായും  യോഗാഭ്യാസത്തില്‍ പങ്കെടുത്ത 120 ലധികം അഗ്നിവീര്‍ മാരുമായും കേന്ദ്രമന്ത്രി സംവദിച്ചു.
 

Top