Society Today
Breaking News

കൊച്ചി: കെ ഫോണിന്റെ ഗാര്‍ഹിക കണക്ഷനുകള്‍ (FTTH)  നല്‍കുന്നതിന് പാര്‍ട്ട്ണര്‍മാരെ (LNP) തെരഞ്ഞെടുക്കുന്നു.  നിലവിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ലാസ്റ്റ്‌മൈല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ എന്നിവര്‍ക്ക് ഇതിന്റെ ഭാഗമാകാം.  http://selfcare.kfon.co.in/partnerenquiry.php എന്ന ലിങ്കിലൂടെ അപേക്ഷ നല്‍കാം.  ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിന് പാര്‍ട്ട്‌ണേഴ്‌സിനെ കെ ഫോണ്‍ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14000 കുടുംബങ്ങള്‍ക്ക് (ഒരു നിയോജക മണ്ഡലത്തില്‍ 100 കുടുംബങ്ങള്‍ എന്ന കണക്കില്‍) ഒരു വര്‍ഷത്തേയ്ക്ക് കണക്ഷന്‍ നല്‍കുന്നതിന് വേണ്ടി മാത്രമാണ് കെ.വി.ബി.എലിനെ(കേരള വിഷന്‍) ടെന്‍ഡര്‍ നടപടികളിലൂടെ തെരഞ്ഞെടുത്തത്.കെ ഫോണ്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മാത്രമാണ് കണക്ഷന്‍ നല്‍കുവാന്‍ അനുമതി.  കെ ഫോണിന്റെ എല്‍.എന്‍.പി അല്ലാത്തവര്‍ കെ ഫോണിന്റെ പേരില്‍ കണക്ഷന്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
 

Top