Society Today
Breaking News

കൊച്ചി: രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍കൂടി അവതരിപ്പിച്ച്  നെസ്‌ലെ ഇന്ത്യ. കൊക്കോ ക്രഞ്ച് മില്ലറ്റ്‌ജോവറും മഞ്ച് ബ്രേക്ക്ഫാസ്റ്റ് സിറീലുമാണ് കമ്പനി പുതിയതായി വിപണിയിലെത്തിക്കുന്നത്. വിവിധ പ്രഭാതഭക്ഷണ വിഭവങ്ങളുടെ ഒരു ശ്രേണിയാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നതെന്ന് നെസ്‌ലെ ഇന്ത്യ ബ്രേക്ക്ഫാസ്റ്റ് സിറീല്‍ ഹെഡ്, ഗോപിചന്ദാര്‍ ജഗദീശന്‍ പറഞ്ഞു.മില്ലറ്റുകളുടെ രാജാവ്' എന്നറിയപ്പെടുന്ന ജോവര്‍ പോലുള്ള പ്രാദേശിക ധാന്യങ്ങള്‍ അരിയും ഗോതമ്പും പോലുള്ള നിലവിലുള്ള ചേരുവകള്‍ക്കൊപ്പം അവതരിപ്പിക്കുന്ന കൊക്കോ ക്രഞ്ച് മില്ലറ്റ്‌ജോവര്‍  പ്രഭാതഭക്ഷണ ധാന്യങ്ങളുടെ നവീകരണത്തിന്റെ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. മുഴുവന്‍ ഗോതമ്പ് പൊടിച്ചത്, അരി, ചോളം എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതാണ് മഞ്ച് സിറീല്‍ 
'പ്രഭാതഭക്ഷണം ദിവസം തുടങ്ങാനുള്ള ഒരു ആഹാരരീതിയാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യങ്ങള്‍ നല്‍കുന്നതിനായി, കൊക്കോ ക്രഞ്ച് മില്ലറ്റ്‌ജോവര്‍, മഞ്ച് ബ്രേക്ക്ഫാസ്റ്റ് ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചുവെന്നും  ഗോപിചന്ദാര്‍ ജഗദീശന്‍ പറഞ്ഞു.2018ലാണ് നെസ്‌ലെ ബ്രേക്ക്ഫാസ്റ്റ് സിറീല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇത് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് വ്യത്യസ്തമായ പ്രഭാതഭക്ഷണ ചോയ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 

Top