28-June-2023 -
By. Business Desk
കൊച്ചി: '2047ഓടെ എല്ലാവര്ക്കും ഇന്‍ഷുറന്‍സ്' എന്ന ലക്ഷ്യവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ) രാജ്യത്തുടനീളം നടത്തി വരുന്ന ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ ക്യാംപയിന് കേരളത്തില്‍ തുടക്കമായി. മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ മാഗ്മ എച്ഡിഐയെ ആണ് സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പരിപാടികള്‍ക്കായി ഐആര്‍ഡിഎ ചുമതലപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ ദിനമായ ബുധനാഴ്ച (ജൂണ്‍ 28) കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഇന്‍ഷുറന്‍സ് എടുത്തോ' പ്രചാരണത്തിന് മാഗ്മ എച്ഡിഐ തുടക്കം കുറിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനോടുള്ള വിമുഖത ഇല്ലാതാക്കുന്നതിനാണ് ബോധവല്‍ക്കരണമെന്നും കേരളത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് സാന്ദ്രത ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും പ്രചാരണ പരിപാടിയുടെ പ്രഖ്യാപന ചടങ്ങില്‍ മാഗ്മ എച്ച്ഡിഐ ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ അമിത് ഭണ്ഡാരി പറഞ്ഞു. ജനസംഖ്യയിലെ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നതും പുതുതലമുറാ രോഗങ്ങളുടെ വര്‍ധനവും പോലുള്ള മറ്റു ഘടകങ്ങളും കൂടി പരിഗണിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ ചെലവുകളും സാമ്പത്തിക സുരക്ഷയും തമ്മിലുള്ള വലിയ അന്തരമാണു വ്യക്തമാകുന്നത്.
ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ ഈ വന്‍ ചെലവുകള്‍ കുറയ്ക്കാമെന്നും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും കേരളത്തിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഇന്‍ഷൂറന്‍സ് എടുത്തോ' ക്യാംപയിനിലൂടെ മാഗ്മ എച്ച്ഡിഐ ലക്ഷ്യമിടുന്നതെന്നും ആദ്ദേഹം പറഞ്ഞു.ക്യാംപയിന്റെ ഭാഗമായി ചുവര്, ഡിജിറ്റല്‍ പരസ്യങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, എസ്എംഎസ്, ഇമെയില്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഇബുക്കുകള്‍ തുടങ്ങി വൈവിധ്യ മാധ്യമങ്ങളിലൂടെ ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പ്രചാരണം കേരളത്തിലുടനീളം മാഗ്മ എച്ഡിഐ സജീവമാക്കും. ww.insurancedutho.com എന്ന മൈക്രോസൈറ്റും ഈ പരിപാടിയോട് അനുബന്ധിച്ച് അവതരിപ്പിച്ചു. ജനറല്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടത്തിയിട്ടുണ്ട്. ഇന്‍ഷൂറന്‍സ് ബോധവല്‍ക്കരണത്തിനു പുറമെ കേരളത്തിലെ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് സേവനം ലഭ്യമാക്കാനും അവസാന ഘട്ട സേവനങ്ങള്‍ നല്‍കാനും ശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര് മീണ ചടങ്ങില്‍ മുഖ്യാതിഥിയായി. മുത്തൂറ്റ് സെക്യൂരിറ്റീസ് സിഇഒ രാഗേഷ് ജി ആര് ചടങ്ങില്‍ പങ്കെടുത്തു.രാജ്യത്തിന്റെ വളര്‍ച്ചയോടൊപ്പം വ്യക്തികള്‍ക്കും വളരാന്‍ വ്യക്തിഗത സുരക്ഷിതത്വവും പരിരക്ഷയും പ്രധാന ഘടകമാണെന്ന് മാഗ്മ എച്ച്ഡിഐ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജീവ് കുമാരസ്വാമി പറഞ്ഞു.ഇവിടെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത്. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് നല്‍കുന്നത് മികച്ച പരിരക്ഷയാണ്. 2047ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ഐആര്‍ഡിഎയുടെ ലക്ഷ്യത്തെ അഭിമാന സ്വപ്നമായാണ് മാഗ്മ എച്ഡിഐ കാണുന്നത്. കേരളത്തില്‍ ഈ ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ ക്യാംപയിന് നേതൃപരമായ പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാജീവ് കുമാരസ്വാമി പറഞ്ഞു.