Society Today
Breaking News

 കൊച്ചി/ സ്‌റ്റോക്ക് പാര്‍ക്ക്:  യുകെയിലെ ബക്കിംഗ്ഹാംഷെയറിലെ സ്‌റ്റോക്ക് പാര്‍ക്കില്‍ നടക്കുന്ന ബൂഡില്‍സ് ടെന്നീസില്‍ ആദ്യ റിലയന്‍സ് ഫൗണ്ടേഷന്‍ ഇഎസ്എ കപ്പ് ഡീയാഗോ ഷ്വാര്‍ട്‌സ്മാന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ  നിത എം. അംബാനിസമ്മാനിച്ചു. റിലയന്‍സ് ഫൗണ്ടേഷന്‍ ഇഎസ്എ കപ്പ് ദി ബൂഡില്‍സ് ടെന്നീസിലെ വിജയികള്‍ക്കായി ഏര്‍പ്പെടുത്തിയ ഒരു പുതിയ അവാര്‍ഡാണ് .ഈ വര്‍ഷം 19ാം വാര്‍ഷികം ആഘോഷിക്കുന്ന ബൂഡില്‍സ് ടെന്നീസ് ഏറ്റവും ആഡംബരത്തോടെയുള്ള എക്‌സിബിഷന്‍ ടെന്നീസ് ഇവന്റാണ് . മികച്ച ടെന്നീസ് കാണാനും ഒരു സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം ആഘോഷിക്കാനും സാധിച്ചതില്‍ അതിയാ സന്തോഷമുണ്ടെന്ന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ  നിത എം. അംബാനി പറഞ്ഞു.

എല്ലാ യുവജനങ്ങളും അവര്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു കായിക ഇനത്തില്‍  ഏര്‍പ്പെടണമെന്നാണ് തന്റെ ആഗ്രഹം. ഒപ്പം ചുറ്റുമുള്ളവരിലേക്കും ഉത്സാഹവും  പോസിറ്റീവ് മനോഭാവവും  കൊണ്ടുവരണമെന്നും നിത എം. അംബാനി പറഞ്ഞു.നിത എം. അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗം) നടത്തുന്ന സമഗ്ര വികസന പരിപാടിയാണ് ഇ എസ് എ  (Education and Sports for All) സംരംഭം.ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നതിനൊപ്പം , ബൂഡില്‍സ് ടെന്നീസ് ചലഞ്ചിലൂടെ, ഇ എസ് എ സംരംഭം ഇന്ത്യയ്ക്ക് പുറത്ത്  സ്‌റ്റോക്ക് പാര്‍ക്കിലെ കുട്ടികളുടെ ജീവിതത്തെ സ്പര്‍ശിക്കുകയും എല്ലാവര്‍ക്കുമായി സ്‌പോര്‍ട്‌സ് പ്രാപ്യമാക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത തലമുറയെ അവരുടെ ദൈനംദിന ജീവിതത്തില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ്  ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

പാന്‍ഡെമിക്കിന് ശേഷം 2023ല്‍ യു കെ യിലെ  പ്രിയപ്പെട്ട ഇവന്റിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ആവേശത്തിലാണ്. സ്‌റ്റോക്ക് പാര്‍ക്കിന്റെ ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇതുവരെയുള്ളതില്‍ നിന്നും കൂടുതല്‍  മികച്ച ബൂഡില്‍സ് അനുഭവം നല്‍കാനുള്ള ശ്രമത്തിലാണ് . ടെന്നീസ് താരങ്ങളായ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് (ലോക നമ്പര്‍ 5), ഹോള്‍ഗര്‍ റൂണ്‍ (ലോക നമ്പര്‍. 6), ആന്ദ്രേ റുബ്ലെവ് (ലോക നമ്പര്‍ 7) എന്നിവരുള്‍പ്പെടെ ലോകത്തിലെ മികച്ച 20 പുരുഷ ടെന്നീസ് കളിക്കാരില്‍ ഏഴു പേരും ഈ വര്‍ഷം ബൂഡില്‍സ് ടെന്നീസില്‍ കളിക്കുന്നുണ്ട്.

Top