Society Today
Breaking News

കൊച്ചി/മുംബൈ: ഫീച്ചര്‍ ഫോണുകളില്‍ വിപ്ലവവുമായി ജിയോ ഭാരത് ഫോണ്‍ പുറത്തിറങ്ങുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചര്‍ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 25 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളാണ് ഉള്ളത്, അവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകള്‍ പ്രാപ്തമാക്കാന്‍ ഈ ചുവടുവയ്പ്പിലൂടെ സാധിക്കുമെന്ന് റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.999 രൂപയ്ക്കാണ് ഫോണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള  ഫീച്ചര്‍ ഫോണുകള്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷതയെന്ന്ും ആകാശ് അംബാനി വ്യക്തമാക്കി. ജൂലൈ ഏഴു മുതല്‍ ഇന്ത്യയില്‍ ഉടനീളമുള്ള സ്‌റ്റോറുകളില്‍ ലഭ്യമാകും, ആദ്യ ഘട്ടത്തില്‍ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. ഇതിനു പുറമെ പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണില്‍ ജിയോ നല്‍കുന്നുണ്ട്. 14 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. മറ്റു സേവനദാതാക്കളെ അപേക്ഷിച്ചു 30% കിഴിവില്‍ മാസ വരിക്കാരാകാം, ഒപ്പം ഏഴു മടങ്ങ് അധിക ഡാറ്റ ലഭ്യമാകും.

 റിലയന്‍സ് റീട്ടെയിലിന് പുറമെ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ളവര്‍ ജിയോ ഭാരത് ഫോണ്‍ നിര്‍മാണത്തില്‍ പങ്കാളികളാകും. ജിയോ ട്രൂ 5 ജി നെറ്റ്‌വര്‍ക്കിലൂടെ ഇന്ത്യ ഒരു വശത്ത് 5 ജി വിപ്ലവത്തിന് നേതൃത്വം നല്‍കുമ്പോള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ലഭിക്കാത്ത ഒരു വിഭാഗം സമൂഹമുണ്ട്. കണക്കുകള്‍ പ്രകാരം 25 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഈ ഫീച്ചര്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകില്ല, പ്രത്യേകിച്ചും സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം ഒരാളുടെ ഉപജീവനവും സാമ്പത്തിക ക്ഷേമവും ഉയര്‍ത്തുന്ന ഒരു അനിവാര്യമായ ഒരു സമയത്ത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ നിരക്കുകള്‍ അടിക്കടി വര്‍ദ്ധിപ്പിക്കുന്നതും ഇതിന് കാരണമാകുന്നു. വോയിസ് കോളുകള്‍ക്ക് മാത്രം മുന്‍പ് 99 രൂപയ്ക്ക് ലഭ്യമായിരുന്ന സേവനങ്ങള്‍ ഇപ്പോള്‍ 199 രൂപയ്ക്കാണ് ലഭ്യമാവുക. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ നിലവിലുള്ള ഓപ്പറേറ്റര്‍മാര്‍ ഈ വിഭാഗത്തെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നു. ഈ ഉപയോക്താക്കള്‍ക്ക് താങ്ങാനാവാത്ത വില മാത്രമല്ല, ഡിജിറ്റല്‍ സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്നുള്ള നിയന്ത്രണവും നേരിടേണ്ടിവരുന്നു.തെരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് ഒരു പ്രത്യേകാവകാശമായി സാങ്കേതികവിദ്യ ഇനി നിലനില്‍ക്കില്ല.

പുതിയ ജിയോ ഭാരത് ഫോണ്‍ ആ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണെന്നും ആകാശ് അംബാനി അഭിപ്രായപ്പെട്ടു. 'ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സവിശേഷതകള്‍ ലഭ്യമാവാതെ, ഇന്ത്യയില്‍ ഇപ്പോഴും 25 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ടുജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്നു. ലോകം 5ജി വിപ്ലവത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍, 6 വര്‍ഷം മുമ്പ്, ജിയോ ആരംഭിച്ചപ്പോള്‍, ഇന്റര്‍നെറ്റിനെ ജനാധിപത്യവല്‍ക്കരിക്കാനും സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനും കൈമാറാനും ജിയോ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.  ഇത് നവീകരണത്തിന്റെ സമയമാണ്, കൂടാതെ വ്യത്യസ്ത വിഭാഗങ്ങളിലെ ഉപയോക്താക്കള്‍ക്ക് അര്‍ത്ഥവത്തായതും യഥാര്‍ത്ഥവുമായ മൂല്യം കൊണ്ടുവരുന്നതില്‍ തങ്ങള്‍ ശ്രദ്ധ നല്‍കുന്നു. ജിയോയില്‍, ഈ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാന്‍ ധീരമായ ചുവടുകള്‍ ഞങ്ങള്‍ കൈക്കൊള്ളുകയും തുടരുകയും ചെയ്യും, നമ്മുടെ മഹത്തായ രാഷ്ട്രം ഒരു ഡിജിറ്റല്‍ രാജ്യമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ നേട്ടം  ഓരോ വ്യക്തിക്കും ഉറപ്പാക്കാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top