Society Today
Breaking News

കൊച്ചി: നെഗ് ളിജന്‍സ് കേസുകളില്‍ കമ്മിറ്റിയില്‍ ഉള്ള സബ്‌ജെക്ട് എക്‌സ്‌പെര്‍ട്ട് ഡോക്ടര്‍മാര്‍ക്ക് നിയമകാര്യങ്ങളില്‍ അവബോധം വേണമെന്ന് കേരള ഹൈക്കോടതി ജഡ്ജ്  ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ (കെജിഎസ്ഡിഎ)ഏഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം കൊച്ചി ഐ.എം.എയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമകാര്യങ്ങളില്‍ അവബോധം ഉണ്ടായാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ട നെഗല്‍ജന്‍സ് ഏതാണെന്നെന്ന് ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും  ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ എ വി. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി .

ആരോഗ്യവകുപ്പില്‍ സ്‌പെഷ്യലിറ്റി കേഡറില്‍ ഡ്യൂട്ടിസ് ആന്‍ഡ് റെസ്‌പോണ്‍സിബിലിറ്റീസ് എത്രയും പെട്ടെന്ന് നിര്‍വചിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ ജ്യോതി ഇഗ്‌നേഷ്യസ് ആവശ്യപ്പെട്ടു. ലഹരിക്കടിമകളായി അത്യാഹിത വിഭാഗത്തിലെത്തുന്നവരെ പരിചരിക്കത്തക്ക ഭൗതിക സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി എമര്‍ജന്‍സി വിഭാഗം ശക്തിപ്പെടുത്തണമെന്ന് കെജിഎസ്ഡിഎ സ്ഥാപക പ്രസിഡന്റ് ഡോ എബി ജോണ്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഡോ ദേവകുമാര്‍ വി.എസ്, ഡോ അരുന്ധതി. ആര്‍. എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി മുന്‍ പ്രസിഡന്റ് ഡോ സുഞ്ജിത് രവി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ ജ്യോതി ഇഗ്‌നെഷ്യസ് , സെക്രട്ടറി ഡോ. നൗഷാദ് എം എസ്, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ സുധീര്‍ ഷെരീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ വിവേക് സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.  

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗം ചീഫ് കണ്‍സള്‍ട്ടന്റ് ഡോ സുരേഷ് ആര്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ ജോയിസ് വര്‍ഗീസ്(ലൂര്‍ദ് ഹോസ്പിറ്റല്‍ കൊച്ചി),ഡോ അനിത തിലകന്‍( ഗവ. മെഡിക്കല്‍ കോളേജ്,തൃശൂര്‍ ),ഡോ ഇസ്മായില്‍ സിയാദ്(ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി )എന്നിവര്‍  ക്ലാസുകള്‍ നയിച്ചു.

അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ഡോ ജയചന്ദ്രന്‍. ബി (സീനിയര്‍ കണ്‍സല്‍റ്റന്റ് അനസ്തീഷ്യ ,ജില്ലാ ആശുപത്രി, കൊല്ലം),സംസ്ഥാന സെക്രട്ടറിയായി ഡോ സുധീര്‍ ഷെരീഫ് (ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഓര്‍ത്തോപീഡിക്‌സ്,ജനറല്‍ ആശുപത്രി,എറണാകുളം), സംസ്ഥാന ട്രഷറര്‍ ആയി ഡോ അര്‍ഷദ് (കള്ളിയത്ത്,കണ്‍സള്‍ട്ടന്റ്,റെസ്പിറേറ്ററി മെഡിസിന്‍,ഡിറ്റിസി, ആലപ്പുഴ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

Top