രാജ്യത്തെ 21 ഭാഷകളിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി നടത്തിയ ഈ പഠനം ഇന്ത്യന്‍ സംഗീത രംഗം ആഗോളതലത്തില്‍ കൂടുതല്‍ ഉയര്‍ന്നിടാനായുള്ള മാര്‍ഗ്ഗങ്ങളും പ്രധാന പ്രവണതകളും നയപരമായ ശുപാര്‍ശകളും അവതരിപ്പിച്ചു.
കൊച്ചി: ഇന്ത്യന്‍ സംഗീതം ആഗോളതലത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ നിര്‍ണായകമാണെന്ന് സംഗീതജ്ഞര്‍.പൊതുനയ ഗവേഷണ സ്ഥാപനമായ ദ ഡയലോഗ് ഇന്ത്യയിലെ സംഗീത വ്യവസായത്തിലെ മാറ്റങ്ങളെ വിലയിരുത്തുന്ന ട്യൂണിംഗ് ഇന്‍ ടു ചേഞ്ച്: എംപിരിക്കല്‍ ഇന്‍സൈറ്റ്‌സ് ഇന്‍ ടു ഇന്ത്യസ് ഇവോള്‍വിംഗ് മ്യൂസിക് ഇന്‍ഡസ്ട്രി 1,200 ഇന്ത്യന്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി നടത്തിയ പിയര്‍റിവ്യൂഡ് പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഇന്ത്യന്‍ സംഗീത നിര്‍മ്മാണത്തിന്റെ വളര്‍ച്ച, സാംസ്‌കാരിക നയതന്ത്രത്തിലെ അതിന്റെ പങ്ക്, പ്രാദേശിക പ്രതിഭകളുടെ ഉയര്‍ച്ച, കൂടാതെ ദീര്‍ഘകാല സ്ഥിരതക്കായി പരിഹരിക്കേണ്ട ഘടകങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.രാജ്യത്തെ 21 ഭാഷകളിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി നടത്തിയ ഈ പഠനം ഇന്ത്യന്‍ സംഗീത രംഗം ആഗോളതലത്തില്‍ കൂടുതല്‍ ഉയര്‍ന്നിടാനായുള്ള മാര്‍ഗ്ഗങ്ങളും പ്രധാന പ്രവണതകളും നയപരമായ ശുപാര്‍ശകളും അവതരിപ്പിച്ചു.
ഇന്ത്യന്‍ സംഗീതജ്ഞര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക സര്‍വേയില്‍ എടുത്തു കാണിക്കുന്നു. ഏകദേശം നാലില്‍ മൂന്ന് (72 ശതമാനം) പേരും ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കേണ്ട ആവശ്യകതകള്‍ സംഗീത നിര്‍മ്മാണത്തെ ബാധിക്കാമെന്നും, റിലീസുകള്‍ വൈകിപ്പിക്കാമെന്നും കരുതുന്നു. ഈ നിയമങ്ങള്‍ നിലവില്‍ വന്നാല്‍ ആഗോളതലത്തില്‍ സഹകരണമൊരുക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് 77 ശതമാനം പേരും ആശങ്കപ്പെടുന്നു.രണ്ടാമതായി ഇന്ത്യന്‍ സംഗീത വ്യവസായത്തിലെ സര്‍ഗ്ഗാത്മകതയ്ക്കും വൈവിധ്യത്തിനും നിയന്ത്രണങ്ങള്‍ സംബന്ധിച്ച് 82 ശതമാനം പേരും ഏതെങ്കിലും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് റിലീസിന് മുന്‍പുള്ള പരിശോധനകളോ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുമായി യോജിക്കുന്നതോ സംഗീത വൈവിധ്യത്തെയും സര്‍ഗ്ഗാത്മകമായ വ്യക്തിത്വത്തെയും പരിമിതപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ കലാപരമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വഴക്കമുള്ളതും സന്തുലിതവുമായ ഒരു ചട്ടക്കൂട് ആവശ്യമാണെന്ന് വ്യവസായത്തിലെ ഭൂരിപക്ഷ അഭിപ്രായം വ്യക്തമാക്കുന്നു.
ഇന്ത്യ അഭൂതപൂര്‍വമായ ഒരു സംഗീത നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമകാലിക ഇന്ത്യന്‍ സംഗീത വ്യവസായത്തിന്റെ ചൈതന്യത്തെ ദോഷകരമായി ബാധിക്കാതെയാണ് സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ചട്ടക്കൂടുകള്‍ നടപ്പിലാക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്ന് ഡയലോഗിന്റെ സ്ഥാപകന്‍ കാസിം റിസ്വി പറഞ്ഞു. ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുന്ന സംഗീതത്തിന് റിലീസിന് മുമ്പുള്ള പരിശോധന നിര്‍ബന്ധമാക്കിയാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ചെലവുകള്‍ അവരുടെ ബജറ്റിനെ ബാധിക്കുമെന്ന് 80 ശതമാനം കലാകാരന്മാരും അഭിപ്രയപ്പെട്ടു. കൂടാതെ 75 ശതമാനം സംഗീതജ്ഞര്‍ ഇത്തരത്തിലുള്ള റിലീസ് മുന്‍പരിശോധന നടപടികള്‍ പ്രവര്‍ത്തന സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുകയും ആവിഷ്‌കാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ആശങ്ക പ്രകടിപ്പിച്ചു.51 ശതമാനം സംഗീതജ്ഞരും പ്രവേശന തടസ്സങ്ങള്‍ കുറയ്ക്കുകയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു.
48 ശതമാനം പേരും ഇന്ത്യയിലെ ലൈവ് മ്യൂസിക് രംഗത്തെ അടിസ്ഥാനസൗകര്യ വിടവുകള്‍ എടുത്തു കാണിച്ചു. പ്രദര്‍ശന വേദികളിലും സാങ്കേതിക സൗകര്യങ്ങളിലും നിക്ഷേപത്തിന് വലിയ അവസരങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.ദ ഡയലോഗിലെ പ്രണവ് ഭാസ്‌കര്‍ തിവാരിയും ഗരിമ സക്‌സേനയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോകളില്‍ നിക്ഷേപം നടത്തിയും, ഘടനാപരമായ പരിശീലന സംരംഭങ്ങളും സര്‍ക്കാര്‍ പിന്തുണയുള്ള ഗ്രാന്റുകളും നല്‍കിയും പ്രാദേശിക കലാകാരന്മാരെ ശാക്തീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ആഗോള സംഗീതത്തില്‍ ഇന്ത്യയുടെ സ്വാധീനം ഉയര്‍ത്താന്‍ കൂടുതല്‍ അന്താരാഷ്ട്ര സഹകരണങ്ങള്‍, സംഗീതോത്സവങ്ങളില്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുന്ന പങ്കാളിത്തം, സംഗീത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ആവശ്യകത റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. ഡിജിറ്റല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഐടി നിയമങ്ങള്‍ 2021 അനുസരിച്ച് വ്യവസായം ഇതിനകം പ്രവര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നത് ഈ വളര്‍ച്ചയെ ബാധിക്കാമെന്ന് സര്‍വേയിലെ കലാകാരന്മാര്‍ മുന്നറിയിപ്പ് നല്‍കി.