ഇന്‍ഡസ് വാലി സിവിലൈസേഷന്‍ കാലത്ത് തന്നെ ഇന്ത്യക്ക് കടല്‍മാര്‍ഗമുള്ള വാണിജ്യ ഇടപാടുകളുണ്ടായിരുന്നു. ആധുനിക ഇന്ത്യയില്‍ ഏറ്റവും സിസ്റ്റമാറ്റിക് ആയി നടക്കുന്ന വ്യവസായം ഷിപ്പിംഗ് ആണെന്ന് ഇന്ത്യന്‍ നേവല്‍ അക്കാഡമി ഫസ്റ്റ് കമാണ്ടന്റും കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറലുമായിരുന്ന വൈസ് അഡ്മിറല്‍ എം പി മുരളീധരന്‍ പറഞ്ഞു.
കൊച്ചി: ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വികസന സാധ്യതയുള്ളതും വരുമാനം നല്‍കുന്നതുമായ മേഖലയാണ് മാരിടൈം മേഖലയെന്ന് ഇന്ത്യന്‍ നേവല്‍ അക്കാഡമി ഫസ്റ്റ് കമാണ്ടന്റും കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറലുമായിരുന്ന വൈസ് അഡ്മിറല്‍ എം പി മുരളീധരന്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലീഡര്‍ ഇന്‍സൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി റെലെവന്‍സ് ഓഫ് മാരിടൈം ഡൊമൈന്‍ ഫോര്‍ ഇന്ത്യ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ മാരിടൈം പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും എം പി മുരളീധരന്‍ പറഞ്ഞു. ഇന്‍ഡസ് വാലി സിവിലൈസേഷന്‍ കാലത്ത് തന്നെ ഇന്ത്യക്ക് കടല്‍മാര്‍ഗമുള്ള വാണിജ്യ ഇടപാടുകളുണ്ടായിരുന്നു. ആധുനിക ഇന്ത്യയില്‍ ഏറ്റവും സിസ്റ്റമാറ്റിക് ആയി നടക്കുന്ന വ്യവസായം ഷിപ്പിംഗ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തില്‍ വലിയ പങ്ക് കടല്‍മാര്‍ഗമുള്ള ചരക്ക് ഗതാഗത്തിലൂടെ ലഭിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടില്‍ ആഗോള ബിസിനസ് ലോകം കടല്‍ വഴിയുള്ള ബിസിനസിനെ കൂടുതല്‍ ആശ്രയിച്ചു തുടങ്ങി.കടല്‍ക്കൊലകരുടെ സാന്നിധ്യമുണ്ടെങ്കിലും മുന്‍ കാലങ്ങളിലേത് പോലെ അപകടകരമായ ഭീഷണികളില്ല. ശ്രീലങ്കയും തായ്‌ലാന്‍ഡുമൊക്കെ മാരിടൈം മേഖലയില്‍ ഏറെ മുന്നോട്ട് പോയി. കൂടുതല്‍ രാജ്യങ്ങള്‍ മാരിടൈം മേഖലയിലേക്ക് കടന്ന് വരുന്നത് ഇന്ത്യ ഗൗരവത്തോടെ കാണണം. നാവികസേനയും തീരരക്ഷാസേനയും മുന്‍പെന്നത്തേക്കാളും ശക്തവും ജാഗരൂകരുമാണ്. മാരിടൈം സുരക്ഷ ഉറപ്പ് വരുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. മാരിടൈം രംഗത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ രാജ്യത്തിന് സാമ്പത്തിക രംഗത് വലിയ കുതിപ്പ് കൈവരിക്കാന്‍ കഴിയുമെന്നും എം പി മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അനന്ത സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്ന മാരിടൈം മേഖലയെ ഗൗരവത്തോടെ സമീപിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അനില്‍ ജോസഫ്, ട്രഷറര്‍ ദിലീപ് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.