വേഗതയേറിയതും ഏറ്റവും മികച്ചതുമായ ഷോപ്പിംഗിന്റെ ആവേശം ഈ ക്യാംപെയ്ന്‍ വ്യക്തമാക്കുന്നതായി ചീഫ് ബ്രാന്‍ഡ് ആന്‍ഡ് കള്‍ച്ചര്‍ ഓഫീസര്‍ ചന്ദന്‍ മെന്‍ഡിരട്ട പറഞ്ഞു.
കൊച്ചി: വാണിജ്യ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ ഒരുക്കുന്ന സെപ്‌റ്റോ സൂപ്പര്‍ സേവര്‍ ക്യാംപെയ്‌നിന്റെ ഭാഗമായുള്ള പരസ്യചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം ജൂനിയര്‍ എംടിആര്‍ അഭിനയിക്കുന്നു. ‘പ്രൈസസ് ഇത്തനേ ലോ ഏക് ബാര്‍ ദേഖ് തോ ലോ’എന്ന ടാഗ് ലൈനിന് കീഴില്‍ സെപ്‌റ്റോ ഒരുക്കുന്ന പരസ്യചിത്രം സമാനതകളില്ലാത്ത വിലക്കുറവിനെ എടുത്തുകാട്ടുന്നതാണ്. ജൂനിയര്‍ എംടിആറിന്റെ ഊര്‍ജ്ജസ്വലമായ ഓണ്‍ സ്‌ക്രീന്‍ഓഫ് സ്‌ക്രീന്‍ വ്യക്തിത്വത്തെ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സെപ്‌റ്റോ പുതിയ ക്യാംപെയ്ന്‍ ഒരുക്കിയിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് രൂപംനല്‍കിയ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബ്രാന്‍ഡുമായി സഹകരിക്കുന്നത് അഭിമാനകരമാണെന്ന് ജൂനിയര്‍ എംടിആര്‍ പറഞ്ഞു. വേഗതയേറിയതും ഏറ്റവും മികച്ചതുമായ ഷോപ്പിംഗിന്റെ ആവേശം ഈ ക്യാംപെയ്ന്‍ വ്യക്തമാക്കുന്നതായി ചീഫ് ബ്രാന്‍ഡ് ആന്‍ഡ് കള്‍ച്ചര്‍ ഓഫീസര്‍ ചന്ദന്‍ മെന്‍ഡിരട്ട പറഞ്ഞു. ടിവി, യൂടൂബ്, മെറ്റ, ഔട്ട്‌ഡോര്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രക്ഷേപണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് സെപ്‌റ്റോ സൂപ്പര്‍സേവര്‍ ക്യാംപെയ്‌നിന് രൂപംകൊടുത്തിരിക്കുന്നത്.