2019ല്‍ സ്ഥാപിതമായത് മുതല്‍, ഡികെഎംഎസ് ഫൗണ്ടേഷന്‍ ഇന്ത്യ 2,00,000ത്തിലധികം സാധ്യതയുള്ള രക്തമൂലകോശ (ബ്ലഡ് സ്റ്റെം-സെല്‍) ദാതാക്കളെ രജിസ്റ്റര്‍ ചെയ്യിക്കുകയും 160 ലധികം ട്രാന്‍സ്പ്ലാന്റുകള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തുകൊണ്ട്, രക്താര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
കൊച്ചി: ലോക രക്താര്‍ബുദ ദിനാചരണത്തിനോടനുബന്ധിച്ച് ഡികെഎംഎസ് ഫൗണ്ടേഷന്‍ ഇന്ത്യ, രക്താര്‍ബുദ രോഗികള്‍ക്ക് പുനര്‍ജന്മം നല്‍കിയ രക്തമൂലകോശ (ബ്ലഡ് സ്റ്റെം-സെല്‍) ദാതാക്കളെ ആദരിച്ചു. ഡോ.സായ് (കോഴിക്കോട്), മിഥുന്‍ കോഴിക്കോട് (ഐടി പ്രൊഫഷണല്‍), കിഷോര്‍ പാലക്കാട് (ഐടി പ്രൊഫഷണല്‍), അബ്ദുള്‍ മലപ്പുറം ( ഐടി പ്രൊഫഷണല്‍), സഞ്ജയ് തിരുവനന്തപുരം ( ഐടി പ്രൊഫഷണല്‍), ഹമീം കൊല്ലം ( സിവില്‍ എഞ്ചിനീയര്‍), ഡോ.ആമിന കോഴിക്കോട് (ജനറല്‍ ഫിസിഷ്യന്‍), റാഷിദ് (ബിരുദധാരി) എന്നിവരെയാണ് ഡി.കെ.എം.എസ് ഫൗണ്ടേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ആദരിച്ചത്. ഓരോ രക്താര്‍ബുദ രോഗിയുടെ പിന്നിലും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ടെന്ന് ഡികെഎംഎസ് ഇന്ത്യ ചെയര്‍മാന്‍ പാട്രിക് പോള്‍ പറഞ്ഞു. ശതകോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്ത്, 0.5 ദശലക്ഷം പേര്‍ മാത്രമേ സാധ്യതയുള്ള ദാതാക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളുവെന്നത് വലിയ പോരായ്മയാണ്. കേരളത്തില്‍ 21,964ലധികം രജിസ്‌ട്രേഷനുകളുണ്ടെങ്കിലും ഇനിയും നിരവധി പേര്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ സ്ഥാപിതമായത് മുതല്‍, ഡികെഎംഎസ് ഫൗണ്ടേഷന്‍ ഇന്ത്യ 2,00,000ത്തിലധികം സാധ്യതയുള്ള രക്തമൂലകോശ (ബ്ലഡ് സ്റ്റെം-സെല്‍) ദാതാക്കളെ രജിസ്റ്റര്‍ ചെയ്യിക്കുകയും 160 ലധികം ട്രാന്‍സ്പ്ലാന്റുകള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തുകൊണ്ട്, രക്താര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. യോഗ്യതയുള്ള വ്യക്തികള്‍ക്ക് വേേു:െ//ംംം.റസൊശിറശമ.ീൃഴ/ൃലഴെേശലൃിീം എന്നതില്‍ ഒരു ഹോം സ്വാബ് കിറ്റ് ഓര്‍ഡര്‍ ചെയ്തുകൊണ്ട് രക്ത സ്റ്റെം സെല്‍ ദാതാക്കളായി രജിസ്റ്റര്‍ ചെയ്തു ഡിഎസ്‌കെഎം ഇന്ത്യയില്‍ ചേരാമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 30% രോഗികള്‍ക്ക് മാത്രമേ അവരുടെ കുടുംബങ്ങളില്‍ നിന്ന് അനുയോജ്യമായ ദാതാക്കളെ കണ്ടെത്താന്‍ കഴിയുവെന്നും ശേഷിക്കുന്ന 70% പേര്‍ക്കും ബന്ധമില്ലാത്ത ദാതാക്കളെയാണ് ആശ്രയിക്കേണ്ടിവരുന്നതെന്നും ഡികെഎംഎസ് ഇന്ത്യ എംഡിയും ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, വകുപ്പ് മേധാവിയുമായ ഡോ. നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. ഈ നടപടിക്രമം സുരക്ഷിതവും ലളിതവുമാണ്, കൂടാതെ ദാതാവിന്റെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കുന്നുമില്ല. ‘ബ്ലഡ് സ്റ്റെം-സെല്‍ ദാനം വേദനാജനകമോ ദോഷകരമോ ആണെന്ന തെറ്റിദ്ധാരണകള്‍ പലരെയും രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ലിംഫോമ, മൈലോമ, ലുക്കീമിയ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ ഇന്ത്യയില്‍ ജീവന്‍ അപഹരിക്കുന്നത് തുടരുന്നുവെങ്കിലും ബ്ലഡ് സ്റ്റെം-സെല്‍ ട്രാന്‍സ്പ്ലാന്റുകള്‍ യഥാര്‍ത്ഥ പ്രതീക്ഷ നല്‍കുന്നുവെന്ന് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്ലിനിക്കല്‍ ഹെമറ്റോളജി ആന്റ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യന്‍ ഡോ. ചെപ്‌സി സി. ഫിലിപ്പ് പറഞ്ഞു. കൃത്യസമയത്ത് ഇത് നടത്തുമ്പോള്‍ അറുപത് മുതല്‍ എണ്‍പത് ശതമാനം വിജയനിരക്കുമുണ്ട്. ഓരോ വര്‍ഷവും ഒരുലക്ഷത്തിലധികം രോഗികള്‍ക്ക് ട്രാന്‍സ്പ്ലാന്റ് ആവശ്യമാണെങ്കിലും, യഥാര്‍ത്ഥത്തില്‍ 3,000 ത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമേ സ്റ്റം ലഭിക്കുന്നുള്ളൂ. കൃത്യസമയത്ത് നടത്തുമ്പോള്‍ എണ്‍പത് ശതമാനം വരെ വിജയനിരക്ക് ഉണ്ട്.ഓരോ പുതിയ ദാതാവും വെറുമൊരു സംഖ്യയല്ല അത് ഒരു ജീവരക്ഷാരേഖയാണെന്നും അദ്ദേഹം പറഞ്ഞു. അവയവദാതാവ് കൂടിയായ ഡോ. ആമിന രക്ത സ്റ്റെം സെല്ലുകള്‍ ദാനം ചെയ്ത റാഷിദ എന്നിവരും സ്റ്റെം സെല്‍ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.