ഇന്ന് പല സംസ്‌കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണ്. ഈ അവസ്ഥ തടയാന്‍ ശാസ്ത്രീയ പരിഹാരങ്ങള്‍ക്കൊപ്പം നയത്തിലും പൊതുധാരണയിലും തന്ത്രപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത സെക്രട്ടറി ജനറല്‍ ഡോ. കെ. എന്‍. രാഘവന്‍ പറഞ്ഞു
കൊച്ചി: ചരിത്രപരമായി ഇന്ത്യയുടെ സമുദ്രവിഭവ കയറ്റുമതിയുടെ നാഡി കേന്ദ്രം കേരളമാണെങ്കിലും, മത്സ്യകൃഷിയില്‍ വന്ന മാറ്റങ്ങള്‍ സ്വീകരിക്കുന്നതില്‍ വന്ന കാലതാമസവും ചില അന്താരാഷ്ട്ര നയങ്ങളും സംസ്ഥാനത്തെ പിന്നോട്ട് നയിച്ചുവെന്ന് വിദഗ്ധര്‍ അഭിപ്രിയപ്പെട്ടു.സമുദ്രോത്പന്ന വ്യവസായത്തിന് വികസന പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയ രീതികള്‍, ആധുനികവല്‍ക്കരണം, സുസ്ഥിര വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന വിദഗ്ദ്ധ സമ്മേളനത്തിലാണ് അഭിപ്രായം ഉയര്‍ന്നത്‌സമുദ്രോത്പന്ന കയറ്റുമതിയുടെ തലസ്ഥാനമായിരുന്നു സംസ്ഥാനത്ത് ഇന്ന് പല സംസ്‌കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണ്. ഈ അവസ്ഥ തടയാന്‍ ശാസ്ത്രീയ പരിഹാരങ്ങള്‍ക്കൊപ്പം നയത്തിലും
പൊതുധാരണയിലും തന്ത്രപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത സെക്രട്ടറി ജനറല്‍ ഡോ. കെ. എന്‍. രാഘവന്‍ പറഞ്ഞു.നിര്‍ണായക നടപടികളില്ലെങ്കില്‍, ആന്ധ്രാപ്രദേശും മറ്റ് തീരദേശ സംസ്ഥാനങ്ങളും മുന്നേറുമ്പോള്‍ കേരളം കൂടുതല്‍ പിന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സമുദ്രോത്പന്ന വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ അബാദ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ ഹാഷിം വിശദീകരിച്ചു. അടിത്തട്ടിലെ ട്രോളിംഗ് നിര്‍ത്തുക, വലിയ തോതിലുള്ള മത്സ്യകൃഷി ആരംഭിക്കുക എന്നിവയാണ് മുന്നോട്ടുള്ള വഴിയെന്ന് അന്‍വര്‍ ഹാഷിം പറഞ്ഞു.സമുദ്രോത്പന്ന ഫാക്ടറികള്‍ നിലനിര്‍ത്തുന്നതിന് ചെമ്മീന്‍, മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മത്സ്യബന്ധന കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംസ്ഥാന കര്‍മ്മ പദ്ധതി മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡവലപ്‌മെന്റ് അതോറിറ്റി ( എം പി ഇ ഡി എ ) റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യങ്ങളും സുസ്ഥിരമായ രീതികളും വളരെ ആവശ്യമാണ്.സംസ്ഥാനത്തിന്റ വിപുലമായ സമുദ്ര, ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍ 590 കിലോമീറ്റര്‍ തീരപ്രദേശം, 87,000 ഹെക്ടര്‍ ശുദ്ധജലം, 65,000 ഹെക്ടര്‍ ഉപ്പുവെള്ളം മത്സ്യകൃഷിയും മത്സ്യബന്ധനവും വികസിപ്പിക്കുന്നതിന് അനന്തമായ സാധ്യതകളാണ് നല്‍കുന്നത്. 202324 ല്‍ രാജ്യത്തെ സമുദ്ര മത്സ്യ ഉല്‍പാദനത്തില്‍ സംസ്ഥാനം 6.33 ലക്ഷം മെട്രിക് ടണ്‍ സംഭാവന ചെയ്തു, ദേശീയതലത്തില്‍ രണ്ടാം സ്ഥാനം നേടി.
എന്നാല്‍, ചെമ്മീന്‍ കൃഷിയുടെ കാര്യത്തില്‍, കേരളത്തിന്റ 2571 മെട്രിക് ടണ്‍ ഉല്‍പ്പാദനം, ആന്ധ്രാപ്രദേശിന്റെ 9.64 ലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണ്. ‘ പരമ്പരാഗത രീതികള്‍ക്കപ്പുറം സുസ്ഥിര മത്സ്യകൃഷിയെ ശക്തമായി പ്രോത്സാഹിപ്പിക്കേണ്ട മേഖലയാണ്.എറണാകുളം, ആലപ്പുഴ, തൃശൂര്‍, കൊല്ലം എന്നിവ കേരളത്തിലെ പ്രധാന ചെമ്മീന്‍ ഉത്പാദന കേന്ദ്രങ്ങളായി തുടരുന്നു, എന്നാല്‍ സംസ്ഥാനത്തെ 9,120 ഹെക്ടര്‍ മത്സ്യക്കൃഷി സാധ്യതയുള്ള ഭൂമിയില്‍ ഭൂരിഭാഗവും ഇപ്പോഴും ഉപയോഗശൂന്യമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.ഹാച്ചറി സംബന്ധമായ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനും, കാലാവസ്ഥാ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും, സംഘടിത മത്സ്യക്കൃഷിയില്‍ കൂടുതല്‍ പങ്കാളികളെ ഉള്‍പ്പെടുത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണം.
കയറ്റുമതി രംഗത്ത്, 202324 ല്‍ കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 882 മില്യണ്‍ യുഎസ് ഡോളറിലെത്തി (7231.84 കോടി രൂപ). ഇത് ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതി മൂല്യത്തിന്റെ 11.9% വരും. എന്നിരുന്നാലും, ആന്ധ്രാപ്രദേശ് ദേശീയ പട്ടികയില്‍ ഏറെ മുന്നിലാണ്.
2025 ലെ അന്താരാഷ്ട്ര ഫിഷറീസ് ടെക് എക്‌സ്‌പോയ്ക്ക് മുന്‍പായി കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയെ വിലയിരുത്തുന്ന നിര്‍ണായക സമ്മേളനമാണിതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സംസ്ഥാനതല വിലയിരുത്തല്‍ മുംബൈ എക്‌സ്‌പോയില്‍ കേരളത്തിന് ഗുണകരമായി മാറുമെന്ന് വിഐഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ.പി. നായര്‍ പറഞ്ഞു. ജൂണ്‍ 12, 13 തിയ്യതികളിലായി വി.ഐ.എസ് ഗ്രൂപ്പ് മുംബൈയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫിഷറീസ് ടെക് എക്‌സ്‌പോ 2025 ന്റെ മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്.