കെ.വി.വി.ഇ.എസ് രാജ്ഭവന്‍ മാര്‍ച്ച് ; ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ നടത്തി

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുായി വ്യാപാര സമൂഹം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകോപന സമിതി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വ്യാപാര ഭവനില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വാടക കെട്ടിടങ്ങളില്‍ കട നടത്തുന്ന വ്യാപാരികളുടെ മേല്‍ വാടകയുടെ നികുതി ബാധ്യത കെട്ടിവെച്ച് ദ്രോഹിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പി.സി ജേക്കബ്ബ് പറഞ്ഞു.

രാജഭവന്‍ മാര്‍ച്ചിനു ശേഷം സമരം പാര്‍ലന്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകോപന സമിതി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം.സി പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി.ട്രഷറര്‍ സി. എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ അബ്ദുള്‍ റസാഖ്, അസീസ് മൂലയില്‍, ജില്ലാ സെക്രട്ടറി കെ.ടി ജോയ്,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി. വി രാജു, കെ.എ നാദിര്‍ഷ, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, ട്രഷറര്‍ അബ്ദുള്‍ ഷുക്കൂര്‍, യൂത്ത് വിംഗ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് നിയോജകണ്ഡലം പ്രസിഡന്റ് ജയാ പീറ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു