ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പിന്റെ സഹ സ്ഥാപനമായ കൈറ്റ്സ് സീനിയര്‍ കെയര്‍ കൊച്ചി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു.
കൊച്ചി: മുതിര്‍ന്നവര്‍ക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങള്‍ ലഭ്യമാക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ കൈറ്റ്സ് സീനിയര്‍ കെയറിന്റെ സ്പെഷ്യലൈസ്ഡ് വാര്‍ധക്യ പരിചരണ കേന്ദ്രം (ജെറിയാട്രിക് കെയര്‍ സെന്റര്‍) കൊച്ചിയില്‍ പ്രവത്തനം ആരംഭിച്ചു. ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പിന്റെ സഹ സ്ഥാപനമായ കൈറ്റ്സ് സീനിയര്‍ കെയര്‍ കൊച്ചി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു. ജനസംഖ്യയുടെ 16.5 ശതമാനവും 60 വയസ്സിന് മുകളിലുള്ള കേരളംപോലുള്ളൊരു സംസ്ഥാനത്ത് ഇത്തരത്തിലുള്ളൊരു സ്ഥാപനം ആരംഭിക്കുന്നത് വര്ധക്യത്തിലെത്തിയവര്ക്കുള്ള ശുശ്രുക്ഷകളുടെ ശേഷി വര്‍ദ്ധിക്കാന്‍ ഇടയാകുമെന്നതില്‍ സംശയമില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള, കൗണ്‍സിലര്‍മാരായ എം കെ. ചന്ദ്രബാബു, സി സി വിജു, അസറ്റ് ഹോംസ് എംഡി വി. സുനില്‍ കുമാര്‍, ഗൈഡ് ഹോള്‍ഡിംഗ്സ് പാര്‍ട്ണര്‍ ഡോ. ടി. വിനയകുമാര്‍. ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സഹസ്ഥാപകനും ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാല്‍ ജി, ഗ്രൂപ്പ് സഹസ്ഥാപകയും സി ഒ ഒ യുമായ ഡോ. റീമ നാദിഗ് എന്നിവര്‍ പ്രസംഗിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട് സ്ഥിതി ചെയ്യുന്ന 48 കിടക്കകളുള്ള ഈ കേന്ദ്രം ആശുപത്രി വാസത്തിനു ശേഷമുള്ള പുന:രധിവാസം, പാലിയേറ്റീവ്, റെസ്പൈറ്റ് കെയര്‍ എന്നിവയുള്‍പ്പെടെ പൂര്‍ണ്ണമായ ജെറിയാട്രിക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 24 മണിക്കൂറും മെഡിക്കല്‍ ആന്റ് നേഴ്സിംഗ് മേല്‍നോട്ടം, ഉയര്‍ന്ന നിലവാരത്തിലുള്ള ആശ്രിത പരിചരണ യൂണിറ്റുകള്‍, വ്യക്തിഗത ചികിത്സാ പദ്ധതികള്‍, ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ആയുര്‍വേദം, വെല്‍നസ് സപ്പോര്‍ട്ട്, പോഷകസമൃദ്ധ ഭക്ഷണം, സാമൂഹിക ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുന്നത്തിനായി രൂപകല്‍പ്പന ചെയ്ത സൗകര്യങ്ങള്‍ എന്നിവ ഇവിടത്തെ താമസക്കാര്‍ക്ക് ഏറെ പ്രയോജനമാകും.
ഡോക്ടര്‍മാര്‍,നേഴ്സുമാര്‍,ഫിസിയോതെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകള്‍, പരിശീലനം ലഭിച്ച പരിചരണം നല്കുന്നവര് എന്നിവരുടെ ഒരു മള്‍ട്ടിഡിസിപ്ലിനറി ടീമാണ് കൈറ്റ്സ് കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡോക്ടര്‍മാരുടെ സന്ദര്‍ശനങ്ങളും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകളും, നഴ്സിംഗ്, ക്രിട്ടിക്കല്‍ കെയര്‍ സപ്പോര്‍ട്ട്, ഫിസിയോതെറാപ്പി, സ്പീച്ച് ആന്‍ഡ് റെസ്പിറേറ്ററി തെറാപ്പി, സെക്കന്‍ഡ് ഒപീനിയന്‍, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, പ്രതിരോധ കുത്തിവയ്പ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയ എല്ലാവിധ ഹോം കെയര്‍ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയും കേരളം ഈ ജനസംഖ്യാപരമായ മാറ്റത്തില്‍ ഏറ്റവും മുന്നിലുള്ളതിനാലും മുതിര്‍ന്ന പൗരന്മാരുടെ പരിചരണത്തിന്റെ ആവശ്യം ഇവിടെ അടിയന്തിര പ്രാധാന്യമര്ഹിക്കുന്നുണ്ടെന്നു രാജഗോപാല്‍ ജി പറഞ്ഞു. കൈറ്റ്സിലെ സീനിയര്‍ കെയര്‍ ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ഇമോഷണല്‍ സപ്പോര്‍ട്ട്, സ്വാതന്ത്ര്യവും ജീവിത നിലവാരവും പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള പരമ്പരാഗത വെല്‍നസ് രീതികള്‍ എന്നിവ മെഡിക്കല്‍ ചികിത്സകള്‍ക്ക് അതീതമാണെന്ന് ഡോ. റീമ നാദിഗ് കൂട്ടിച്ചേര്‍ത്തു.

