വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കെഫോണിനു സാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കി കെഫോണ്‍ പദ്ധതിക്ക് തലസ്ഥാന നഗരിയില്‍ മികച്ച മുന്നേറ്റം. തിരുവനന്തപുരം ജില്ലയില്‍ കെഫോണ്‍ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്ന് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ജില്ലയില്‍ 6094 ഗാര്‍ഹിക കണക്ഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 867 കുടുംബങ്ങള്‍ക്കും 2769 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ സേവനം ലഭ്യമാക്കി. മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതിലൂടെ ജനപ്രീതി നേടുകയാണ് പദ്ധതി.ഓപ്പറേറ്റര്‍മാരുടെ മികച്ച സേവനവും ഉപഭോക്തൃ വിശ്വാസവും തലസ്ഥാന നഗരിയില്‍ കെഫോണിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കെഫോണിനു സാധിച്ചിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്
പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം.

