പാവക്കുളത്ത് പൊങ്കാല മഹോല്‍സവം മെയ് 5 മുതല്‍ 12 വരെ;  പൊങ്കാലകൂപ്പണ്‍ സമര്‍പ്പണം ചെയ്തു 

കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ 'പൗര്‍ണമി പൊങ്കാല മഹോത്സവം 2025 ' ന്റെ  പൊങ്കാല കൂപ്പണ്‍ സമര്‍പ്പണത്തിന്റെ ആദ്യ കൂപ്പണ്‍ ചലച്ചിത്രതാരം ഐശ്വര്യ മിഥുന്‍, ശ്രീമതി ദീപ ശാന്തിയും ചേര്‍ന്ന്  വിശ്വഹിന്ദുപരിഷത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി ആര്‍  രാജശേഖരനില്‍ നിന്നും ഏറ്റുവാങ്ങുന്നു. കെ പി മാധവന്‍കുട്ടി, ശ്രീകുമാര്‍ വയലില്‍,  സി.വേണു, പങ്കജാക്ഷന്‍ ടി തുടങ്ങിയവര്‍ സമീപം. 
പൊങ്കാല കൂപ്പണ്‍ സമര്‍പ്പണത്തിന്റെ ആദ്യ കൂപ്പണ്‍ ചലച്ചിത്രതാരം ഐശ്വര്യ മിഥുന്‍, ശ്രീമതി ദീപ ശാന്തിയും ചേര്‍ന്ന്  വിശ്വഹിന്ദുപരിഷത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി ആര്‍  രാജശേഖരനില്‍ നിന്നും ഏറ്റുവാങ്ങി.
കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ‘പൗര്‍ണമി പൊങ്കാല മഹോത്സവം 2025 ‘ ന്റെ  പൊങ്കാല കൂപ്പണ്‍ സമര്‍പ്പണത്തിന്റെ ആദ്യ കൂപ്പണ്‍ ചലച്ചിത്രതാരം ഐശ്വര്യ മിഥുന്‍, ശ്രീമതി ദീപ ശാന്തിയും ചേര്‍ന്ന്  വിശ്വഹിന്ദുപരിഷത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി ആര്‍  രാജശേഖരനില്‍ നിന്നും ഏറ്റുവാങ്ങി. സംസ്ഥാന ട്രഷറര്‍ ശ്രീകുമാര്‍ വയലില്‍, ക്ഷേത്രം പ്രസിഡന്റ്  പങ്കജാക്ഷന്‍ ടി, ക്ഷേത്രം സെക്രട്ടറി വിനോദ് കാരോളില്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മാധവന്‍കുട്ടി, ജോയിന്റ് സെക്രട്ടറി ഒ  ഉണ്ണികൃഷ്ണ മേനോന്‍, ട്രഷറര്‍ സി.വേണു എന്നിവര്‍ പ്രസംഗിച്ചു. കമ്മിറ്റി അംഗങ്ങളും,പാവക്കുളം ഗൗരിശങ്കര നാരായണീയ സമിതി അംഗങ്ങളും പങ്കെടുത്തു.

കലൂര്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ പൊങ്കാല മഹോല്‍സവം മെയ് അഞ്ചു മുതല്‍ 12 വരെ നടക്കുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പങ്കജാക്ഷന്‍ ടി., സെക്രട്ടറി വിനോദ് കാരോളില്‍ എന്നിവര്‍ പറഞ്ഞു. അഞ്ചിന് രാവിലെയും വൈകുന്നേരവും സ്വയംവര മന്ത്രാര്‍ച്ചന ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 6.30 മുതല്‍ സോപാനസംഗീതം, ഏഴു മുതല്‍ നൃത്തനൃത്യങ്ങള്‍, ആറിന് രാവിലെയും വൈകുന്നേരവും അശ്വാരൂഢ മന്ത്രാര്‍ച്ചന, രാത്രി 7.30 ന് നൃത്തനൃത്യങ്ങള്‍.  ഏഴിന് രാവിലെ ഏഴു മുതല്‍ വൈദിക നവഗ്രഹ ഹോമം, ദ്വാദശാക്ഷരി മന്ത്രാര്‍ച്ചന, വൈകിട്ട് എട്ട് മുതല്‍ ഭക്തിഗാനമേള. എട്ടിന് രാവിലെ ഏഴു മുതല്‍ വൈദിക നക്ഷത്രഹോമം, എട്ടിന് വിശേഷാല്‍ പൂജ, രാത്രി എട്ടുമുതല്‍ ഗേനമേള, ഒമ്പതിന് രാവിലെയും വൈകിട്ടും കാര്യസാധ്യമന്ത്രാര്‍ച്ചന, വൈകിട്ട് ഏഴുമുതല്‍ നൃത്തനൃത്യങ്ങള്‍, 07.30 മുതല്‍ ഭക്തിഗാനമേള, 8.30 മുതല്‍ മോഹിനിയാട്ടം, ഒമ്പതിന് രാവിലെയും വൈകിട്ടും ബാണേശ്വരി മന്ത്രാര്‍ച്ചന, വൈകിട്ട് 06.30 മുതല്‍ തിരുവാതിരകളി, 07.30 മുതല്‍ കോല്‍ക്കളി, 08.30 മുതല്‍ നൃത്തനൃത്യങ്ങള്‍. 11 ന് രാവിലെ 09.30 മുതല്‍ പഞ്ചാരി മേളം, വൈകിട്ട് 05 മണിക്ക് എളമക്കര പേരണ്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര, 6.15 മുതല്‍ തിരുവാതിരകളി. 12 ന് രാവിലെ ഏഴു മുതല്‍ രാജരാജേശ്വരി ഹോമം, ഏഴിന് ദേവിക്ക് വിശേഷാല്‍ അഷ്ടാഭിഷേകം, 08.30 ന് തലപ്പൊങ്കാല സമര്‍പ്പണം, 09 ന് ദിവ്യജ്യോതി പകരല്‍ തുടര്‍ന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ പൗര്‍ണ്ണമി പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ടും ഉണ്ടാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു