ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ഇരുപതിലധികം കലാകാരന്മാരെ അണിനിരത്തുന്ന ഗോള്‍ഡ് തീമിലൊരുങ്ങുന്നതാണ് ഈ എക്സിബിഷന്
കൊച്ചി: സ്വര്‍ണത്തിന്റെ ഉല്‍പ്പത്തിയും സ്വര്‍ണം ഈ കാലഘട്ടത്തില്‍ ചെലുത്തുന്ന സ്വാധീനത്തേയും ആസ്പദമാക്കി എം.എ യൂസഫലിയുടെ മകളും അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസ്ക് ആര്‍ട്ട് ഫൗണ്ടേഷന് സ്ഥാപകയുമായ ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള പൊന്നുപോലെ….. ആര്‍ട്ട് എക്സിബിഷന് തുടക്കമായി. കൊച്ചി മുസിരീസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചി കല്‍വത്തി റോഡിലെ കെ.എം ബിള്‍ഡിങ്ങില്‍ ആരംഭിച്ച എക്സിബിഷന് യു.എ.ഇ എംബസി പ്രതിനിധി മജീദ് എം നെഖൈലാവി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി , വ്യവസായ മന്ത്രി പി രാജീവ്, ഹൈബി ഈഡന് എം.പി കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്മാന് വി വേണു. ബിനാലെ പ്രസിഡന്റ് ബോസ്കൃഷ്ണാചാരി, ലുലു ഫിനാന്‍ഷ്യല്‍സ് ഹോള്ഡിങ്ങിസ് മാനേജിങ്ങ് ഡയറക്ടര്‍ അദീബ് അഹമ്മദ്, ഷെഫീന യൂസഫലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വാണിജ്യ വ്യാവസായിക ബന്ധങ്ങളെ അടയാളപ്പെടുത്തുന്നതാണ് പൊന്നുപോലെ…. എക്സിബിഷനെന്ന് എം.എ യൂസഫലി പ്രതികരിച്ചു. ഒരുപാട് എമിറാത്തി കാലാകരന്മാരുടെ പങ്കാളിത്തം കൊണ്ട് പൊന്നു പോലെ എക്സിബിഷന് ശ്രദ്ധേയമാണ്. നിരവധി കാലാകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ മേളയില്‍ വരും ദിവസങ്ങളിലും അരങ്ങേറും ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ചരിത്രാതീത കാലം മുതലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ബിസിനസ് വളര്‍ന്നതും അതിന്റെ ആസ്ഥാനവുമെല്ലാം യു.എ.ഇയിലാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കഥ പറയുന്ന എക്സിബഷന് പ്രാധാന്യമേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ മകള്‍ക്ക് കലയോടാണ് ഇഷ്ടമെന്നും എനിക്ക് എന്റെ മകളെയാണ് ഇഷ്ടമെന്നും യൂസഫലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ഇരുപതിലധികം കലാകാരന്മാരെ അണിനിരത്തുന്ന ഗോള്‍ഡ് തീമിലൊരുങ്ങുന്നതാണ് ഈ എക്സിബിഷന്. പ്രശസ്ത കലകാരനും ക്യൂറേറ്ററുമായ മുര്‍ത്തസാ വലിയാണ് എക്സിബിഷന് അണിയിച്ചൊരുക്കിയിരിക്കുന്നത്.ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുപതിലധികം കലാകാരന്മാരാണ് ഇതില്‍ പങ്കാളികളായിരിക്കുന്നത്. മാര്‍ച്ച് 31 വരെ ബിനാലെയില്‍ പൊന്നു പോലെ പ്രദര്‍ശനം തുടരും.

