മയക്ക് മരുന്നിനെതിരെ കാമ്പയിന് തുടക്കം

.ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം മജു കാമ്പയിന്‍  ഉദ്ഘാടനം ചെയ്തു.
കൊച്ചി: എക്‌സൈസ് വകുപ്പ്, സിഗ്മ മെഡിക്കല്‍ കോഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഫസ്റ്റ് എയ്ഡ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് കാമ്പയിന് തുടക്കമായി.ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം മജു കാമ്പയിന്‍  ഉദ്ഘാടനം ചെയ്തു. യുവതലമുറയില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമത്തിന് ഈ കാമ്പയിന്‍ പുതിയ ദിശാബോധം നല്‍കുമെന്നതാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ടി.ജി. സുനില്‍ അധ്യക്ഷത വഹിച്ചു. സിഗ്മ മെഡിക്കല്‍ കോഡിംഗ് പൈവറ്റ് ലിമിറ്റഡ് സിഇഒയും ഡയറക്ടറുമായ നീതു ബിബിന്‍, ഫസ്റ്റ് എയ്ഡ് സൊസൈറ്റി പ്രസിഡന്റ് സനീഷ് കല്ലുകാടന്‍,  പ്രോഗ്രാം കണ്‍വീനര്‍  ടി .സി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു