കൊച്ചി: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് നൂതനമായ എഐ പിന്തുണയുള്ള ക്ലെയിം പ്ലാറ്റ്ഫോമായ ‘മാട്രിക്സ്’ സേവനത്തിനായി മെഡി അസിസ്റ്റുമായി സഹകരിക്കുന്നു. വേഗത്തിലുള്ള ക്ലെയിം തീര്‍പ്പാക്കല്‍, മെച്ചപ്പെട്ട ഉപഭോക്തൃ ഇടപെടല്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മികച്ച സേവനം എന്നിവ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്തിന്റെ നിലവിലുള്ള ക്ലെയിം രീതിയില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളുടെ ഭാഗമാണിതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിന്റെ എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.എഐ ടൂളുകളിലൂടെ തട്ടിപ്പുകള്‍ കണ്ടെത്താനും ഇല്ലാതാക്കാനും, അതുപോലെ ചെലവ്, ദുരുപയോഗങ്ങളും കുറയ്ക്കാനും ഈ പങ്കാളിത്തം സഹായിക്കും.ഈ പങ്കാളിത്തം വഴി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ക്ലെയിംസ് സംവിധാനത്തെ ഭാവിയിലേക്കായി സജ്ജമാക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ക്ലെയിമുകളുടെ എണ്ണം കൈകാര്യം ചെയ്യാനും പ്രവര്‍ത്തനങ്ങളില്‍ വേഗതയും സ്ഥിരതയും സുതാര്യതയും നിലനിര്‍ത്താനും ഈ പ്ലാറ്റ്ഫോം സഹായിക്കും.
ഈ മാറ്റത്തിന്റെ ഭാഗമായി ആശുപത്രികള്‍, പോളിസി ഉടമകള്‍, റെഗുലേറ്റര്‍മാര്‍ എന്നിവരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന സേവനങ്ങള്‍ നിറവേറ്റുന്നതിനായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ഡിജിറ്റല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയാണ്. ഈ പ്ലാറ്റ്ഫോമിന്റെ ഉപയോഗത്തിലൂടെ ബുദ്ധിപരമായ ഓട്ടോമേഷന്‍ നടപ്പിലാക്കുകയും, മാനുവല്‍ നടപടികള്‍ കുറയ്ക്കുകയും, പ്രവര്‍ത്തനക്രമം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിലൂടെ നെറ്റ് വര്‍ക്കിലുടനീളം മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങളില്‍ വ്യവസായ നിലവാരം പുനര്‍നിര്‍വചിക്കാനും അതിലൂടെ പോളിസിയുടമകള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുമെന്നും മെഡി അസിസ്റ്റിന്റെ സിഇഒ സതീഷ് ഗിഡുഗു പറഞ്ഞു.

