അത്യാധുനിക ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്റര്‍ വിപണിയില്‍ അവതരിപ്പിച്ച് വി ഗാര്‍ഡ്

ലക്‌സ്‌ക്യുബ്, ലക്‌സ്‌ക്യുബ് ടിജി, ലക്‌സ്‌ക്യുബ് സ്മാര്‍ട്ട് എന്നീ മോഡലുകളില്‍ പുറത്തിറക്കുന്ന വാട്ടര്‍ ഹീറ്റര്‍ അഡ്വാന്‍സ്ഡ് തെര്‍മോക് ളയിന്‍ സാങ്കേതികവിദ്യ (ചൂടും തണുപ്പും തരാം തിരിക്കുന്ന സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് അത്യാധുനിക ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്റര്‍ അവതരിപ്പിച്ചു. ലക്‌സ്‌ക്യുബ്, ലക്‌സ്‌ക്യുബ് ടിജി, ലക്‌സ്‌ക്യുബ് സ്മാര്‍ട്ട് എന്നീ മോഡലുകളില്‍ പുറത്തിറക്കുന്ന വാട്ടര്‍ ഹീറ്റര്‍ അഡ്വാന്‍സ്ഡ് തെര്‍മോക് ളയിന്‍ സാങ്കേതികവിദ്യ (ചൂടും തണുപ്പും തരാം തിരിക്കുന്ന സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഡിസൈനോട് കൂടി പുറത്തിറങ്ങുന്ന ഇത്തരം വാട്ടര്‍ ഹീറ്ററുകള്‍ക്ക് സാധാരണ വാട്ടര്‍ ഹീറ്ററുകളെക്കാള്‍ 38 ശതമാനം അധികം ചൂട് വെള്ളം നല്കാന്‍ സാധിക്കും. വി ഗാര്‍ഡിന്റെ സിക്കിമിലുള്ള നിര്‍മാണ പ്ലാന്റിലാണ് ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്റര്‍ മോഡലുകള്‍ നിര്‍മിച്ചത്. വാട്ടര്‍ ഹീറ്റര്‍ ഉത്പന്നങ്ങളിലെ ബെഞ്ച് മാര്‍ക്കായാണ് വി ഗാര്‍ഡ്, ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്ററുകള്‍ അവതരിപ്പിക്കുന്നത്. വി ഗാര്‍ഡ് സ്മാര്‍ട്ട് ആപ് ളിക്കേഷന്‍ ഉപയോഗിച്ച് വാട്ടര്‍ ഹീറ്റര്‍ നിയന്ത്രിക്കാമെന്നതാണ് പ്രത്യേകത. ആമസോണ്‍ അലക്‌സ, ഗൂഗിള്‍ ഹോം എന്നിവ വഴിയും ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്ററുകള്‍ ലോകത്തെവിടെ നിന്നും പ്രവര്‍ത്തിപ്പിക്കാം. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുന്‍ഗണന നല്‍കുന്നതാണ് ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്റര്‍ മോഡലുകള്‍.

വി ഗാര്‍ഡ് സ്മാര്‍ട്ട് ആപ്പഌക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വാട്ടര്‍ ഹീറ്ററുകള്‍ സെറ്റ് ചെയ്യാം. ഊര്‍ജ ഉപയോഗത്തിന്റെ തത്സമയ വിവരങ്ങള്‍ക്ക് പുറമെ, വാട്ടര്‍ ഹീറ്ററിന്റെ ആവശ്യമില്ലാത്തപ്പോള്‍ സെറ്റ് ചെയ്യാനാകുന്ന ഹോളിഡേ മോഡ്, കുട്ടികളുടെ സുരക്ഷാ മുന്‍നിര്‍ത്തിയുള്ള ചൈല്‍ഡ് ലോക്ക് എന്നിവയും ലക്‌സ്‌ക്യുബ് സ്മാര്‍ട്ട് വാട്ടര്‍ ഹീറ്ററില്‍ ലഭ്യമാണ്. മിതമായ െ്രെപസ് റേഞ്ചില്‍ മികച്ച ഉല്‍പ്പന്നം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ് ഈ വാട്ടര്‍ ഹീറ്ററുകള്‍. 0.8 മെഗാപാസ്‌കല്‍ കാര്യാ ശേഷിയുള്ള ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്ററുകള്‍ ബഹുനില കെട്ടിടങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
ഒരു ഉത്പന്നം എന്നതിലുപരി ആധുനിക ജീവിത നിലവാരത്തെ പുനര്‌നിവചിക്കുകയാണ് ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്ററുകള്‍ അവതരിപ്പിക്കുന്നതിലൂടെ വി ഗാര്‍ഡ് ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. മികച്ച പ്രകടനത്തിനൊപ്പം കാര്യക്ഷമതയും പ്രോഡക്റ്റ് ഇന്റലിജന്‍സും സവിശേഷമായി സമന്വയിപ്പിച്ചാണ് വി ഗാര്‍ഡ് ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്റര്‍ വിപണിയിലിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ദക്ഷിണേന്ത്യന്‍ വിപണിയാണ് കൂടുതല്‍ ലക്ഷ്യമിടുന്നതെന്നും മണ്‍സൂണ്‍ ആരംഭം ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്ററിന്റെ വില്‍പ്പനയില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും സിഒഒയുമായ വി രാമചന്ദ്രന്‍ പറഞ്ഞു. മികച്ച ഊര്‍ജ്ജക്ഷമതയ്ക്കുള്ള ബിഇഇയുടെ 5 സ്റ്റാര്‍ റേറ്റിങ് കരസ്ഥമാക്കിയ ലക്‌സ്‌ക്യുബ് വാട്ടര്‍ ഹീറ്റര്‍ നമോഡലുകള്‍ക്ക് മൂന്ന് വര്‍ഷത്തെ വാറന്റിയാണുള്ളത്. കൂടാതെ, ഹീറ്റിങ് എലമെന്റ് നാല് വര്‍ഷത്തെയും ഇന്നര്‍ ടാങ്കിനു പത്ത് വര്‍ഷത്തെയും വാറന്റി ലഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു