അസൂസ് ആര്‍ഒജി  ലാപ്‌ടോപ്പ് ശ്രേണി അവതരിപ്പിച്ചു

ഈ മാസം തുടക്കത്തില്‍ പുറത്തിറക്കിയ പുതിയ ശ്രേണിയില്‍ ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍ 16/18, സ്ട്രിക്‌സ് ജി16, സിഫൈറസ് ജി16, സിഫൈറസ് ജി14, കണ്‍വെര്‍ട്ടിബിള്‍ ഫ്‌ളോ ഇസെഡ്13 എന്നിവ ഉള്‍പ്പെടുന്നു.
കൊച്ചി:  അസൂസ് ഇന്ത്യ, റിപ്പബ്ലിക് ഓഫ് ഗെയിമേഴ്‌സ്  (ആര്‍ഒജി) , എന്‍വിഡിയ ആര്‍ടിഎക്‌സ് 5000 സീരീസ് പിന്തുണയ്ക്കുന്ന 2025 ആര്‍ഒജി ലാപ്‌ടോപ്പ് ശ്രേണി  ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് അറിയിച്ചു. ഈ മാസം തുടക്കത്തില്‍ പുറത്തിറക്കിയ പുതിയ ശ്രേണിയില്‍ ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍ 16/18, സ്ട്രിക്‌സ് ജി16, സിഫൈറസ് ജി16, സിഫൈറസ് ജി14, കണ്‍വെര്‍ട്ടിബിള്‍ ഫ്‌ളോ ഇസെഡ്13 എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം നൂതനമായ പ്രകടനം, നവീനമായ കൂളിംഗ്, ഗെയിമര്‍മാര്‍ക്കും ക്രിയേറ്റര്‍മാര്‍ക്കുമായി രൂപകല്‍പ്പന ചെയ്ത എഐ പിന്തുണയ്ക്കുന്ന കഴിവുകള്‍ എന്നിവ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പുതിയ ഫ്‌ളോ ഇസെഡ്13 1,99,990 രൂപ മുതല്‍ ആരംഭിക്കുന്നു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു