ചെറിയ ബാങ്കുകള്‍ ചെറിയ സ്ഥാപനങ്ങള്‍ക്കും വലിയ ബാങ്കുകള്‍ വലിയ സ്ഥാപനങ്ങള്‍ക്കും വായ്പകള്‍ അനുവദിക്കുന്നുണ്ട്. അതുവഴി സാമ്പത്തിക രംഗത്തിന് വലിയ നേട്ടങ്ങളാണ് സ്വന്തമാക്കാനാകുന്നത്.
കൊച്ചി: ലോകത്തിലെ യുവത്വമുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മികവുറ്റതായതിനാല്‍ രാജ്യത്തിനും സാമ്പത്തിക രംഗത്തിനും വളര്‍ച്ചാ സാധ്യത വളരെയധികമാണെന്ന് ക്ലേസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് തരകന്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ലീഡര്‍ ഇന്‍സൈറ്റ് ലെക്ചര്‍ സീരിസില്‍ സാമ്പത്തിക വ്യവസ്ഥകളുടെ രൂപകല്‍പ്പന എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സാമ്പത്തിക വിതരണം ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ചെറിയ ബാങ്കുകള്‍ ചെറിയ സ്ഥാപനങ്ങള്‍ക്കും വലിയ ബാങ്കുകള്‍ വലിയ സ്ഥാപനങ്ങള്‍ക്കും വായ്പകള്‍ അനുവദിക്കുന്നുണ്ട്. അതുവഴി സാമ്പത്തിക രംഗത്തിന് വലിയ നേട്ടങ്ങളാണ് സ്വന്തമാക്കാനാകുന്നത്. പരസ്പരം സാധനങ്ങള്‍ കൈമാറിയ ബാര്‍ട്ടര്‍ സമ്പ്രദായമുണ്ടായ കാലത്തില്‍ നിന്നാണ് ക്രയവിക്രയത്തിന് പണം ഉപയോഗപ്പെടുത്തുന്ന അവസ്ഥയിലേക്കെത്തിയത്. ആവശ്യമുള്ള സാധനം ലഭിക്കാന്‍ പല കൈമാറ്റങ്ങള്‍ ആവശ്യമായ സാഹചര്യം കടന്നു പോയിട്ടുണ്ട്. എല്ലാവരും ജീവിതത്തില്‍ സാമ്പത്തിക രംഗത്തിന്റെ പ്രാധാന്യവും സാധ്യതകളും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ എം എ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് അധ്യക്ഷത വഹിച്ചു. ദിലീപ് നാരായണന്‍ പ്രസംഗിച്ചു.