ഈദ് വിഭവങ്ങളുടെ ശ്രേണിയില്‍ അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉത്പ്പന്നങ്ങളും ഓഫര്‍ വിലയില്‍ ലഭ്യമാകുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
കൊച്ചി: റംസാന്‍ ആഘോഷമാക്കി ലുലുമാളില്‍ ഈദ് സേവേഴ്‌സ് സെയിലിന് തുടക്കമായി. ഈദ് വിഭവങ്ങളുടെ ശ്രേണിയില്‍ അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉത്പ്പന്നങ്ങളും ഓഫര്‍ വിലയില്‍ ലഭ്യമാകുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു. ഈദ് സെയില്‍ ഏപ്രില്‍ 6 വരെ തുടരും. ലുലുവില്‍ ഒരുക്കിയ റമസാന്‍ സ്ട്രീറ്റില്‍ നോമ്പ് തുറയ്ക്കാവശ്യമായ നാടന്‍ ഭക്ഷണങ്ങളും, തനി മലയാളി രുചികളും ഒരുക്കി ഈദ് സ്ട്രീറ്റ് വിപണി തുടരുകയാണ്. നാടന്‍ ചായക്കട മുതല്‍ തനത് മലയാളി ശൈലിയിലുള്ള എല്ലാ ലഘുഭക്ഷണങ്ങളും റംസാന്‍ സ്ട്രീറ്റിലെ ആകര്‍ഷണമാണ്. വ്യത്യസ്തതരം മെലനുകളുമായുള്ള മെലന് ഫെസ്റ്റും ഈദ് ഫെസ്റ്റിലെ പ്രധാന ആകര്‍ഷണമാണ്.
റംസാന്‍ ദിനത്തില്‍ ഈദ് സ്‌പെഷ്യല്‍ ബിരിയാണി കോമ്പോ നേരിട്ടും ഓണ്‍ലൈന്‍ വഴിയും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും ലുലു ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഹോം ഡെലിവറി സംവിധാനവും നിശ്ചിതപരിധിയില്‍ ഉണ്ടാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അടുക്കള ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ സെയില്‍ തുടരുകയാണ്.ഈദ് സേവേഴ്‌സ് സെയിലിന്റെ ഭാഗമായി ലുലു ഫാഷന്‍ സ്‌റ്റോറില്‍ ലേഡിസ് , ജെന്‍സ് , കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് അടക്കം ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. ബെഡ്ഷീറ്റ്, തലയിണ, വീട് അലങ്കരിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ അടക്കം നിരവധി ഓഫറുകളുമുണ്ട്. റംസാന്‍ ഓഫര്‍ സെയിലിനൊപ്പം തുടരുന്ന സമ്മര്‍ ഓഫറിന്റെ ഭാഗമായി എ.സി , കൂളര്‍, ഫാന്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാം. 1 രൂപ ഡൗണ്‍ പെയ്‌മെന്റില്‍ എ.സി വാങ്ങുവാനുള്ള അവസരം ലുലു കണക്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ലുലു ഫാഷന്‍ സ്‌റ്റോറില്‍ പ്രവര്‍ത്തിക്കുന്ന െഎ. എക്‌സ്പ്രസില്‍ സമ്മര്‍ സെയിലിന്റെ ഭാഗമായി സണ്‍ഗ്ലാസ്, വിവിധ തരം ബ്രാന്‍ഡുകളുടെ കണ്ണടകള്‍ തുടങ്ങിയവയ്ക്ക് കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്