കാര്‍ഡിയാക് ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് സര്‍ജറി നടത്തി 

എസ്എസ്‌ഐ ഇന്നവേഷന്‍സ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എസ്എസ്‌ഐ മന്ത്ര സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ചാണ് ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് ടെലിസര്‍ജറികള്‍ നടത്തിയത്.
കൊച്ചി: ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ നടന്ന സൊസൈറ്റി ഓഫ് റോബോട്ടിക് സര്‍ജറിയുടെ (എസ്ആര്‍എസ്) വാര്‍ഷിക സമ്മേളനത്തില്‍ സങ്കീര്‍ണ്ണമായ ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് ടെലിസര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ എസ്എസ്‌ഐ ഇന്നവേഷന്‍സിന് ആദരം. എസ്എസ്‌ഐ ഇന്നവേഷന്‍സ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എസ്എസ്‌ഐ മന്ത്ര സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ചാണ് ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് ടെലിസര്‍ജറികള്‍ നടത്തിയത്.ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഡി റീച്ചെര്‍ച്ചെ കോണ്‍ട്രെ ലെസ് കാന്‍സര്‍സ് ഡി എല്‍’അപ്പരീല്‍ ഡൈജസ്റ്റിഫ് (ഐആര്‍സിഎഡി) ആസ്ഥാനത്തെ ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായും (എസ്എഐഎംഎസ്) ഇന്ത്യയിലെ ഇന്‍ഡോറിലെ ഐആര്‍സിഎഡി നാഷണല്‍ സെന്ററുമായും ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 10,000 കിലോമീറ്ററുകളിലായി ശസ്ത്രക്രിയാ സംഘങ്ങളെ വിദൂരമായി ബന്ധിപ്പിച്ചാണ് ടെലിസര്‍ജിറികള്‍ പൂര്‍ത്തിയാക്കിയത്.

ആദ്യത്തെ ശസ്ത്രക്രിയ ഗ്യാസ്ട്രിക് ബൈപാസ്, ഐആര്‍സിഎഡി ഇന്ത്യയുടെ പ്രസിഡന്റ് ഡോ. മോഹിത് ഭണ്ഡാരി 44 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാമത്തെ ശസ്ത്രക്രിയയായ റോബോട്ടിക് ഏട്രിയല്‍ സെപ്റ്റല്‍ ഡിഫെക്റ്റ് (എഎസ്ഡി) ക്ലോഷര്‍ എസ്എസ് ഇന്നവേഷന്‍സ് ഇന്റര്‍നാഷണല്‍ സ്ഥാപകനും ചെയര്‍മാനും സിഇഒയുമായ ഡോ. സുധീര്‍ ശ്രീവാസ്തവയാണ് നിര്‍വഹിച്ചത്.ജയ്പൂരിലെ മണിപ്പാല്‍ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി മേധാവി ഡോ. ലളിത് മാലിക്; ഇന്‍ഡോറിലെ ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എസ്എഐഎംഎസ്) കാര്‍ഡിയോളജിസ്റ്റ് ഡോ. രാം കൃഷ്ണ ശുക്ല, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ബിപിന്‍ ആര്യ എന്നിവരും ശസ്ത്രക്രിയയില്‍ സഹായം നല്‍കി. ഈ ചരിത്ര നേട്ടം എസ്എസ്‌ഐ മന്ത്ര 3 സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റത്തിന്റെ വിപുലമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനൊപ്പം സങ്കീര്‍ണ്ണമായ കാര്‍ഡിയാക് പരിചരണത്തെ ആഗോളതലത്തില്‍ പുനര്‍നിര്‍വചിക്കുന്നതിന് വഴിയൊരുക്കുന്നതായി ഡോ. സുധീര്‍ ശ്രീവാസ്തവ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു