കെസിബിസി പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23

കൊച്ചി : കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പി ഒ സി യില്‍ നടക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.സെപ്റ്റംബര്‍ 23 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സമ്മേളനത്തില്‍ നാടകമേള ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ആദ്യ മത്സരനാടകം അരങ്ങേറും.

തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീര്‍ത്തനം’, എന്നീ നാടകങ്ങള്‍ മത്സര വിഭാഗത്തില്‍ അവതരിപ്പിക്കും. സെപ്റ്റംബര്‍ 30 ന് സമ്മാനദാനം, തുടര്‍ന്ന് കൊല്ലം ഗാന്ധിഭവന്റെ ‘യാത്ര’ എന്ന നാടകം അരങ്ങേറും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു