കെ.വി.വി.ഇ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി: എം.സി പോള്‍സണ്‍ പ്രസിഡന്റ്, എഡ്വേര്‍ഡ് ഫോസ്റ്റസ് ജനറല്‍ സെക്രട്ടറി

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എം.സി പോള്‍സണ്‍ (പ്രസിഡന്റ്), എഡ്വേര്‍ഡ് ഫോസ്റ്റസ് (ജനറല്‍ സെക്രട്ടറി), അബ്ദുള്‍ ഷുക്കൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ടോമി കാനാട്ട്, സി.വി രാജു, കെ.ഒ ജോണി, കെ.സി അനസ് (വൈസ് പ്രസിഡന്റുമാര്‍), എസ്. മനോജ്കുമാര്‍, പോള്‍സ് പേട്ട, മുഹമ്മദലി, സുരേഷ് ഗോപി, ടി. എക്‌സ് മാര്‍ട്ടിന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എന്നിവര്‍ സഹഭാരവാഹികളായി 42 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സി. എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ അബ്ദുള്‍ റസാഖ്, അസീസ് മൂലയില്‍, ജില്ലാ സെക്രട്ടറി കെ.ടി ജോയ്,ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എ നാദിര്‍ഷ,യൂത്ത് വിംഗ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് നിയോജകണ്ഡലം പ്രസിഡന്റ് ജയാ പീറ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു