കായിക വിദ്യാഭ്യാസ രംഗത്തെ ജിഐഎസ്ബിയുടെ അനുഭവ പരിചയവും, ഇന്ത്യയിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ഇക്കോസിസ്റ്റത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ള ആഴത്തിലുള്ള വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് പുതു തലമുറ സ്‌പോര്‍ട്‌സ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുവാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്
കൊച്ചി; രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആയ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ബിസിനസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. കായിക വിദ്യാഭ്യാസ രംഗത്തെ ജിഐഎസ്ബിയുടെ അനുഭവ പരിചയവും, ഇന്ത്യയിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ഇക്കോസിസ്റ്റത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ള ആഴത്തിലുള്ള വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് പുതു തലമുറ സ്‌പോര്‍ട്‌സ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുവാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി നേരിട്ടുള്ള അനുഭവ പരിചയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ വിവിധ മേഖലകളില്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതിനായി ക്ലബ് പ്രധാന പങ്ക് വഹിക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.
കളിക്കളത്തിലെ പ്രതിഭയില്‍ മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും നിക്ഷേപം ആവശ്യമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് വിശ്വസിക്കുന്നു. വരും തലമുറ സ്‌പോര്‍ട്‌സ് പ്രൊഫഷണലുകളെ വളര്‍ത്തിക്കൊണ്ടുവരുവാനാണ് ജിഐഎസ്ബിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഒരുമിച്ച് കൂടുതല്‍ പുരോഗമനപരവും, നൂതനവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഫുട്‌ബോള്‍ ഭാവിയ്ക്കായി ഞങ്ങള്‍ അടിത്തറയിടുകയാണെന്നും അഭിക് ചാറ്റര്‍ജി പറഞ്ഞു. ഇന്ത്യന്‍ കായിക മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്ന് ജിഐഎസ്ബിയുടെ ചാന്‍സലര്‍ ഗൗരവ് മോഡ്വെല്‍ പറഞ്ഞു.ജിഐഎസ്ബിയുടെ അക്കാദമിക മികവും ഒപ്പം ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ക്ലബുകളിലൊന്നിന്റെ അനുഭവ സമ്പത്തും ഒരുമിച്ച് ചേരുന്നതിലൂടെ, ഭാവിയിലെ കായിക പ്രൊഫഷണലുകളെ പ്രത്യേകിച്ച് കേരള ഫുട്‌ബോള്‍ ആരാധകരില്‍ നിന്നും വളര്‍ന്നുവരുന്നവരെ, ആവശ്യമായ അവസരങ്ങള്‍ നല്‍കിക്കൊണ്ട് വരും തലമുറയിലെ മാനേജര്‍മാരും ലീഡേഴ്‌സുമാകാന്‍ സജ്ജരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗൗരവ് മോഡ്വെല്‍ പറഞ്ഞു.