നാല് പുതിയ ഉപകരണങ്ങള്‍ അവതരിപ്പിച്ച് ഉഷ

കൊച്ചി : ഓണത്തോടനുബന്ധിച്ച് നാല് പുതിയ അടുക്കള ഉപകരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് ഉഷ ഇന്റര്‍നാഷണല്‍.പാരമ്പര്യവും ആധുനിക കാലത്തെ കാര്യക്ഷമതയും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐ ഷെഫ് എയര്‍ ഫ്രയര്‍, കൊളോസല്‍ നിയോ വെറ്റ് ഗ്രൈന്‍ഡര്‍, തണ്ടര്‍ ബോള്‍ട്ട് പ്രൊ 1000 മിക്‌സര്‍ ഗ്രൈന്‍ഡര്‍, റൈസ് കുക്കര്‍ എന്നീ നൂതന അടുക്കള ഉപകരണങ്ങളാണ് കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

8 പ്രീസെറ്റ് മെനുകളും 10 വൈവിധ്യമാര്‍ന്ന പാചക പ്രവര്‍ത്തനങ്ങളും ഫീച്ചര്‍ ചെയ്യുന്നതും ഏറ്റവും കുറഞ്ഞ എണ്ണ ഉപയോഗിച്ചു ബനാന ചിപ്‌സ് മുതല്‍ ഉള്ളിവട വരെയുള്ള വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഐഷെഫ് എയര്‍ ഫ്രയറിനു വില 11 990 രൂപയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

എല്ലാവിധ പരമ്പരാഗത പാചകക്കുറിപ്പുകള്‍ക്കും അനുയോജ്യമായ മാവുകള്‍ ഉണ്ടാക്കാന്‍ ഉപകരിക്കുന്ന കൊളോസല്‍ നിയോ വെറ്റ് െ്രെഗന്‍ഡറിന്റെ വില 6, 890 രൂപ. ഏറ്റവും കുറഞ്ഞ പരിശ്രമത്തിലൂടെ പാചക മികവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകരിക്കുന്ന തണ്ടര്‍ബോള്‍ട്ട് 1000 മിക്‌സര്‍ ഗ്രൈന്‍ഡറിനു 8,900 മുതല്‍ 9,790 രൂപവരെയാണ് വില. ചെറുതും ഇടത്തരവുമായ കുടുംബങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും അനുയോജ്യവും ഒതുക്കമുള്ളതുമായ 1.8 ലിറ്റര്‍ പവര്‍ഹൗസാണ് ഉഷ റൈസ് കുക്കറുകള്‍. ഓട്ടോമേറ്റഡ് ടൈമിംഗും താപനില നിയന്ത്രണവും ഇതിന്റെ സവിശേഷതയായി പറയാം. 2 മുതല്‍ 5 വര്‍ഷം വരെ വാറന്റി ലഭിക്കും. വില 4, 690 രൂപയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു