ലേലത്തില്‍ കണ്ണൂര്‍ ഡോമിനേറ്റര്‍സ് സ്വന്തമാക്കിയ റോബിന് രാജനാണ് ഏറ്റവും വിലയേറിയ താരം.
കൊച്ചി: സംരംഭകരെയും കായിക പ്രേമികളെയും ഒരേ വേദിയില്‍ കൂട്ടിച്ചേര്‍ക്കുന്ന എന്റര്‍പ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ഇസിഎല്‍) 2.0യുടെ ഗ്രാന്‍ഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവും കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്നു. ബിസിനസും ക്രിക്കറ്റും ഒരുമിച്ച് സംഗമിച്ച ഈ അപൂര്‍വ വേദി ശ്രദ്ധേയമായി. ലേലത്തില്‍ കണ്ണൂര്‍ ഡോമിനേറ്റര്‍സ് സ്വന്തമാക്കിയ റോബിന് രാജനാണ് ഏറ്റവും വിലയേറിയ താരം. ചടങ്ങില്‍ നടിയും അവതാരകയുമായ വീണ നന്ദകുമാര്‍, ഇസിഎല്ലിന്റെ മുഖമായ ക്രിക്കറ്റര്‍ സച്ചിന് ബേബി, റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റ്റോ അഗസ്റ്റിന്, സംഭരംഭകനായ അനന്ദു, ഇസിഎല്‍ ഫൗണ്ടര്‍ അന്‍സാരി, ജിഗ്സണ്‍ ഫ്രാന്‍സിസ്, ആര്യ ലക്ഷ്മി,തുടങ്ങിയ പ്രമുഖ സംരംഭകരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. കേരളത്തിലെ സംരംഭകര്‍, വ്യവസായ പ്രമുഖര്‍, കായിക പ്രേമികള്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്ത എന്റര്‍പ്രണേഴ്സ് ക്രിക്കറ്റ് ലീഗ്, ക്രിക്കറ്റിലൂടെ നെറ്റ്വര്ക്കിംഗ്, ടീം ബില്‍ഡിംഗ്, സംരംഭക സൗഹൃദ കൂട്ടായ്മ എന്നിവ ലക്ഷ്യമിടുന്ന പുതുമയുള്ള ആശയമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. ബ്ലാക്ക് പാന്തേഴ്സ് കൊച്ചി, റോയല്‍ സ്ട്രൈക്കേഴ്സ് ട്രിവാന്‍ഡ്രം, ഹിഡുംബവനം തൃശ്ശൂര്‍, എഫ് എന്‍ കൊല്ലം റോയല്‍സ്, അല്മിയ സോളാര്‍ വാരിയര്‍സ് മലപ്പുറം, ഇടുക്കി സ്മാഷേഴ്സ്, കണ്ണൂര്‍ ഡോമിനേറ്റര്‍സ്, കാസര്‍ഗോഡ് സ്റ്റോം ബ്രേക്കേഴ്സ്, കെ ഫ് എല്‍ പവര്‍ ഹിറ്റേഴ്സ് കാലിക്കറ്റ്, ഐഡ കോട്ടയം ബാറ്റ്ലയണ്സ്, റാപിഡ് ചലഞ്ചേഴ്സ് പാലക്കാട്, പത്തനംതിട്ട റോയല്‍ വാരിയേഴ്സ്, വയനാട് ടൈഗേഴ്സ്, വി ആര് അസ്സിസ്റ് ആലപ്പി എന്നീ 14 ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.

