മുന്‍നിര പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് മീഷോ

ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും സൗന്ദര്യവര്‍ധക, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ക്കായുള്ള വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ്ഈതീരുമാനം
കൊച്ചി: ഇന്ത്യയിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലോകത്തെ മുന്‍നിര ബ്രാന്‍ഡുകളുടെ ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ ഉത്പ്പന്നങ്ങള്‍ അനായസം ലഭ്യമാക്കുന്നതിനായി പ്രമുഖ ആഗോള ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തിലെത്തി മീഷോ. പാംപേര്‍സ്, വിസ്പര്‍, പാന്റീന്‍, ഗില്ലറ്റ് തുടങ്ങിയ ബ്രാന്റുകളുടെ മാതൃസ്ഥാപനമായ പ്രൊക്ടര്‍ ആന്റ് ഗാമ്പിള്‍ ഇന്ത്യ (പി ആന്റ് ജി ഇന്ത്യ), പോണ്ട്‌സ്, ഡവ്, വാസ്ലിന്‍, എല്ലെ 18, സണ്‍സില്‍ക്ക്, ക്ലിനിക്ക് പ്ലസ്, ഇന്ദുലേഖ, പിയേഴ്‌സ്, ലക്‌സ്, ട്രസമ്മ തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍), ഹിമാലയ ഉള്‍പ്പെടെയുള്ള കമ്പനികളുമായി മീഷോ ഇതിനോടകം കരാറിലെത്തിക്കഴിഞ്ഞു. ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും സൗന്ദര്യവര്‍ധക, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ക്കായുള്ള വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ്ഈതീരുമാനം
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു