‘രാമായണ ‘ ;  ഒരുങ്ങുന്നത് യാഷിന്റെ ആക്ഷന്‍ ദൃശ്യവിസ്മയങ്ങള്‍

നടനും നിര്‍മ്മാതാവുമായ യാഷ്,ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടര്‍ ഗൈ നോറിസുമായി രാമായണയില്‍ ഒരുക്കിയ വമ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ ആദ്യ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.
നടനും നിര്‍മ്മാതാവുമായ യാഷ്,ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടര്‍ ഗൈ നോറിസുമായി രാമായണയില്‍ ഒരുക്കിയ വമ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ ആദ്യ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ആക്ഷന്‍ ദൃശ്യവിസ്മയം സൃഷ്ടിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന നമിത് മല്‍ഹോത്ര നിര്‍മ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചലച്ചിത്രം
നിതീഷ് തിവാരി സംവിധാനം ചെയ്യുന്നു.അതി നൂതന സാങ്കേതികത്തികവോടെയും, കഥാഗതിക്കനുസിച്ചുള്ള സംഘട്ടനങ്ങളും പുരാണവുമായി ഏകോപിപ്പിച്ച് ‘രാമായണ’ത്തെ ഒരു മാസ്മരിക ദൃശ്യാവിഷ്‌കാരമാക്കുകയാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍.
മാഡ് മാക്‌സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്‌ക്വാഡ് എന്നിവയിലെ ആക്ഷന്‍ മികവിനാല്‍ ഏറെ പ്രസിദ്ധനായ ഇതിഹാസ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ ഗൈ നോറിസുമായി ചേര്‍ന്ന് രാവണനെ ഒരു വലിയ ആക്ഷന്‍ ആര്‍ക്കില്‍ ജീവസ്സുറ്റതാക്കാന്‍ റോക്കിംഗ് സ്റ്റാര്‍ യാഷ് ഒരുങ്ങുകയാണ്.മികച്ച ടെക്‌നിഷ്യന്‍സ്, ലോകോത്തര വിഎഫ്എക്‌സ് ടീം, ഗംഭീരമായ സെറ്റുകള്‍, അതിനെല്ലാമുപരി ഈ കഥയ്ക്ക് ജീവന്‍ നല്‍കുന്ന അതുല്യരായ പ്രതിഭകള്‍, ഇവയെല്ലാംകൊണ്ടും സമ്പൂര്‍ണ്ണമാകുമ്പോള്‍,ഇന്ത്യന്‍ ചലച്ചിത്രനിര്‍മ്മാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും ‘രാമായണ’ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘രാമായണ’ പാര്‍ട്ട് വണ്‍ 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തീയേറ്ററുകളിലെത്തും
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു