കൊച്ചി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സൈന്‍ സൊസൈറ്റിയുടെയും എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ 50 ശതമാനം ഗുണഭോക്തൃ വിഹിതത്തില്‍ വനിതകള്‍ക്ക് നല്‍കുന്ന ഇരുചക്രവാഹനങ്ങളുടെ മെഗാ വിതരണമേള എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും, സൈന്‍ സൊസൈറ്റി ചെയര്‍മാനുമായ എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 500 ഓളം വനിതകള്‍ക്കാണ് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തത്. സൈന്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി രൂപേഷ് ആര്‍. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.
പി.എം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയുമായി സഹകരിച്ച് സൈന്‍ സൊസൈറ്റി സബ്‌സിഡിയുള്‍പ്പടെ നല്‍കുന്ന സോളാര്‍ എനര്‍ജി പ്രൊജക്ടും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്കുള്ള സൈന്‍ സൊസൈറ്റിയുടെ ഗുണഭോക്തൃ കാര്‍ഡ് വിതരണവും നടന്നു. സെന്‍ സൊസൈറ്റി സംസ്ഥാന കോഡിനേറ്റര്‍ സുനില്‍ കുമാര്‍ കളമശ്ശേരി,സംസ്ഥാന ട്രഷറര്‍ കെ ടി ബിനീഷ്, ബിജെപി എറണാകുളം ജില്ല സെക്രട്ടറി ടി.ജി.വിജയന്‍, കൗണ്‍സിലര്‍ അഡ്വ.പ്രിയ പ്രശാന്ത്, എസ്.ഷാജി, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ വിവിന്‍ വൈപ്പിന്‍, അരുണ്‍ മൂവാറ്റുപുഴ, സൈന്‍ സൊസൈറ്റി കോഡിനേറ്റര്‍മാരായ എന്‍.എസ്.സുമേഷ്, ശിവകുമാര്‍ കമ്മത്ത്, ലാലന്‍ കുമ്പനായി, ഷാബിന്‍ വൈപ്പിന്‍, വനിതാ കോഡിനേറ്റര്‍മാരായ മിനി ടീച്ചര്‍, തുഷാരപിള്ള, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.