വരുമാന പദ്ധതിയുമായി ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട്

ഉപഭോക്താക്കള്‍ക്ക് അവരുടെ ദീര്‍ഘകാല സാമ്പത്തിക അഭിലാഷങ്ങള്‍ ഉറപ്പോടെ കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് പ്രോഡക്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറയുന്നു.
തൃശൂര്‍: എപ്പോഴും അനിശ്ചിതത്വം സംഭവിക്കുന്ന സമകാലിക സാമ്പത്തിക സാഹചര്യത്തില്‍, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനും വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ മറികടക്കാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും വ്യക്തികളെ സഹായിക്കുന്ന പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. സമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം ഗ്യാരണ്ടീഡ് വരുമാനം നല്‍കുന്നതിനായാണ് ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട് എന്ന പേരില്‍ പ്രത്യേക പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ദീര്‍ഘകാല സാമ്പത്തിക അഭിലാഷങ്ങള്‍ ഉറപ്പോടെ കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് പ്രോഡക്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറയുന്നു.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഗ്യാരണ്ടീഡ് വരുമാനത്തിന്റെ ദൈര്‍ഘ്യം തിരഞ്ഞെടുക്കാനും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു വലിയ തുക നികുതി കാര്യക്ഷമമായ രീതിയില്‍ ലഭിക്കാനും അനുവദിക്കുന്ന ഈ ഉത്പന്നം ഫ്‌ളെക്‌സിബിലിറ്റിയും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പണപ്പെരുപ്പം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പ്രതിവര്‍ഷം 5% നിരക്കില്‍ വര്‍ധിക്കുന്ന വരുമാന ഫീച്ചറും ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ടിന്റെ പ്രത്യേകതയാണ്. ഡിജിറ്റല്‍ നവീകരണങ്ങളിലൂടെ ലൈഫ് ഇന്‍ഷുറന്‍സ് വിതരണത്തെ പരിവര്‍ത്തനം ചെയ്യുന്ന ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഐപിആര്‍യു എഡ്ജ് മൊബൈല്‍ ആപ്പ് വഴി ഏജന്റുമാരെ ശാക്തീകരിക്കുകയും ചെയ്യുന്നു. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഐപിആര്‍യു എഡ്ജ് ഉപയോഗിക്കുന്ന ഏജന്റുമാരുടെ ഉല്‍പ്പാദനക്ഷമത 25% വര്‍ധിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 99.3% ക്ലെയിം സെറ്റില്‍മെന്റ് അനുപാതമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് നേടിയതെന്നും അമിത് പാല്‍ട്ട പറയുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു