വാടകയ്ക്ക് ജി.എസ്.ടി : പ്രക്ഷോഭത്തിനൊരുങ്ങി വനിതാ വ്യാപാരികള്‍

കൊച്ചി: വാടകയ്ക്ക് പതിനെട്ട് ശതമാനം ജി.എസ്.ടി നടപ്പാക്കിയത് പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് എറണാകുളം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ പ്രസിഡന്റ് സുബൈദ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ വനിതാ വിംഗിന്റെ 2024-26 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹിതെരഞ്ഞെടുപ്പ് യോഗമാണ് ജി.എസ്.ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ജി.എസ്.ടി പിന്‍വലിക്കാത്ത പക്ഷം കേരളത്തിലുടനീളം വനിതാ വ്യാപാരികളെ അണിനിരത്തി വലിയ പ്രക്ഷോഭം സംഘടിപ്പിക്കും.

കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.വി.വി.ഇ.എസ് വനിതാ വിംഗ് എറണാകുളം ജില്ലാ ഭാരവാഹികളായി ജയ പീറ്റര്‍ (പ്രസിഡന്റ്), സീന സജീവന്‍ (ജനറല്‍ സെക്രട്ടറി), സുനിത വിനോദ് ട്രഷറര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു