വികെസിക്ക് പോളിയൂറെഥെയ്ന്‍ സേഫ്റ്റി ചാമ്പ്യന്‍ അവാര്‍ഡ് 

ഹണ്ട്‌സ്മാന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് സാഹുവില്‍ നിന്ന് വികെസി ഡയറക്ടര്‍ വി റഫീഖ് അവാര്‍ഡ് ഏറ്റുവാങ്ങി
കൊച്ചി: ഇന്ത്യന്‍ പാദരക്ഷാ ബ്രാന്‍ഡായ വി കെ സിക്ക് ഇന്ത്യന്‍ പോളിയൂറെഥെയ്ന്‍ അസോസിയേഷന്റെ (ഐപിയുഎ) സേഫ്റ്റി ചാമ്പ്യന്‍ അവാര്‍ഡ്.ഹണ്ട്‌സ്മാന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് സാഹുവില്‍ നിന്ന് വികെസി ഡയറക്ടര്‍ വി റഫീഖ് അവാര്‍ഡ് ഏറ്റുവാങ്ങി.ഐപിയുഎയില്‍ നിന്ന് സേഫ്റ്റി ചാമ്പ്യന്‍ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് റഫീഖ് പറഞ്ഞു. വികെസിയില്‍ ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രഥമ പരിഗണന നല്‍കുന്നു. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള വി കെ സിയുടെ പ്രതിബദ്ധതയെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു