സ്‌കൈ പദ്ധതിയിലൂടെ 1200 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കി:   മന്ത്രി  പി രാജീവ് 

300 ഓളം പേര്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ 2500 ഇല്‍ പരം ഒഴിവുകളിലേക്കായിരുന്നു അഭിമുഖം നടന്നത്.
കൊച്ചി: സ്‌കൈ പദ്ധതിയിലൂടെ 1200 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.സ്‌കിലിംഗ് കളമശ്ശേരി യൂത്ത് (സ്‌കൈ) ഭാഗമായി സംഘടിപ്പിച്ച  നാലാമത് തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിനും പകല്‍ വീട് നിര്‍മാണത്തിനുമായി 25 ലക്ഷം രൂപ കൈമാറിയെന്ന് മന്ത്രി പറഞ്ഞു.വര്‍ക്ക് നിയര്‍ ഹോം തുടങ്ങാന്‍ ഉള്ള സംവിധാനങ്ങള്‍ ആയി കഴിഞ്ഞു, കൊച്ചി സര്‍വകലാശയില്‍ സ്ഥാപിക്കുന്ന സ്‌കില്‍ ഡെവലപ്പ്‌മെന്റ് ഹബ്, കെ ഡെസ്‌ക് മുഖാന്തരം സ്ഥാപിക്കുന്ന ജില്ലാ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍, ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജില്‍ തുടങ്ങുന്ന ജോബ് സ്‌റ്റേഷന്‍, വിവിധ കമ്പനികള്‍ എന്നിവ മുഖേന നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .300 ഓളം പേര്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ 2500 ഇല്‍ പരം ഒഴിവുകളിലേക്കായിരുന്നു അഭിമുഖം നടന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു