കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പീക്ക്ഈസി ഇംഗ്ലീഷ് അക്കാദമിയുടെ ബ്രാന്റ് അംബാസഡറായി മമ്മൂട്ടി. ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബ്രാന്റ് അംബാസഡറായി രംഗത്തെത്തിയ മമ്മൂട്ടിയെ അവതരിപ്പിച്ചുള്ള പുതിയ പരസ്യം പുറത്തിറക്കി. മമ്മൂട്ടിയുമൊത്തുള്ള സഹകരണം ബ്രാന്‍ഡിന്റെ മികവിനോടുള്ള പ്രതിബദ്ധതയ്ക്കും മൂല്യങ്ങള്‍ക്കും മുമ്പോട്ടേക്കുള്ള കാഴ്ചപ്പാടുകള്‍ക്കുമുള്ള ഉദാഹരണമാണെന്ന് സ്പീക്ക്ഈസി സിഇഒ മസ്ദൂഖ് നിസാമി പറഞ്ഞു.
സൂക്ഷ്മമായി രൂപകല്‍പ്പന വ്യത്യസ്ത കോഴ്‌സുകളാണ് സീക്ക്ഈസ് വാഗ്ദാനം ചെയ്യുന്നത്. കോഡ് അടിസ്ഥാനമാക്കി നൂതന രീതികള്‍ സംയോജിപ്പിക്കുന്ന സ്പീക്ക്ഈസിയുടെ സമീപനം പരമ്പരാഗത അക്കാദമികളില്‍ നിന്നും അതിനെ വേറിട്ടു നിര്‍ത്തുന്നു.വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയില്‍ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം സ്വാധീനം ചെലുത്തുമെന്നും മസ്ദൂഖ് നിസാമി പറഞ്ഞു. ഇംഗ്ലീഷിലുള്ള പ്രാവീണ്യം അവസരങ്ങളുടെ ഒരു ലോകം തുറക്കുമെന്നും വിവിധ മേഖലകളില്‍ ആത്മവിശ്വാസത്തോടെ ഇടപഴകാന്‍ പ്രാപ്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാഷാ പഠനത്തിന് ലളിതവും ഫലപ്രദവുമായ സമീപനമാണ് സ്പീക്ക്ഈസി സ്വീകരിച്ചിരിക്കുന്നത്. ആറു ലക്ഷം വിദ്യാര്‍ഥികളും പ്രതിമാസം 6,000ലധികം പുതിയ അഡ്മിഷനുകളുമുള്ള സ്പീക്ക്ഈസി ഇംഗ്ലീഷ് അക്കാദമി ഭാഷാ വികസനത്തിനുള്ള വിശ്വസനീയ സ്ഥാപനമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. അനുദിനം വളരുന്ന വിദ്യാര്‍ഥി അടിത്തറ അക്കാദമിയുടെ ഫലപ്രദമായ അധ്യാപന രീതികളുടെയും മികവിനോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഐഇഎല്‍ടിഎസ്, ഒഇടി, പബ്ലിക് സ്പീക്കിംഗ്, ഇംഗ്ലീഷ് ട്രെയിനിംഗ്, ഇംഗ്ലീഷ് ജൂനിയര്‍, ഇന്റര്‍വ്യൂ തയ്യാറാക്കല്‍, ആക്‌സന്റ് ട്രെയിനിംഗ് എന്നിവ സ്പീക്ക്ഈസിയിലെ വ്യത്യസ്ത കോഴ്‌സുകളാണ്. ഇവ വിവിധ ലക്ഷ്യങ്ങളുള്ള പഠിതാക്കള്‍ക്ക് ഗുണകരമാകും.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ടീമിന്റെ പിന്തുണയോടെ ഓരോ വിദ്യാര്‍ഥിക്കും ക്ലാസ് മുറിയിലോ വിദൂരമായോ പഠിക്കുമ്പോള്‍ വ്യക്തിഗത ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് അക്കാദമി ഉറപ്പാക്കുന്നു. നിലവില്‍ ദുബായ്, കോഴിക്കോട്, കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, മഞ്ചേരി, തിരൂര്‍, കണ്ണൂര്‍, എടപ്പാള്‍, ഫറോക്ക് എന്നിവിടങ്ങളിലാണ് സ്പീക്ക്ഈസിയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.