കൊച്ചി : ഇന്ത്യയിലെ മുന്‍നിര പ്രീമിയം കാറുകളുടെ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്.സി.ഐ.എല്‍.), ബോള്‍ഡും ഡൈനാമിക്കുമായ പുതുപുത്തന്‍ ന്യൂ സിറ്റി സ്പോര്‍ട് കൊച്ചിയില്‍ പുറത്തിറക്കി. ‘ജീവിതം ഒരു കായിക വിനോദമാണ്’ (”Life is a Sport’) എന്ന ടാഗ്ലൈന് വഹിക്കുന്ന ഹോണ്ട സിറ്റി സ്പോര്‍ട്, കറുത്ത ആക്സന്റുകളോട് കൂടിയ സ്പോര്‍ട്ടി എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ്, കോണ്‍ട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകള്‍ ഉള്ള പ്രീമിയം ഓള് ബ്ലാക്ക് ഇന്റീരിയറുകള്‍, എക്സ്ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം നല്കുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഹോണ്ട സിറ്റി സ്പോര്‍ട്ട് (സി.വി.ടി), 14,88,900 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കുന്നുവെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെഹല്‍ പറഞ്ഞു, വ്യതിരിക്തത ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സിറ്റി സ്പോര്‍ട്, എക്സ്ക്ലൂസീവ് ഓഫറായി പരിമിതമായ യൂണിറ്റുകളില്‍ സിറ്റി ലൈനപ്പില്‍ ഒരു പുതിയ ഗ്രേഡായി ലഭ്യമാകും. ഇത് റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ 3 കളര്‍ ഓപ്ഷനുകളില്‍ സി.വി.ടി. (ഓട്ടോമാറ്റിക് ട്രാന്സ്മിഷന്) ല്‍ ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

