വിരമിച്ച സൈനികര്‍ക്ക് ആദരമൊരുക്കി പ്രതിരോധ സേന

വെറ്ററന്‍സ് ദിനാചരണം വിരമിച്ച സൈനികരും നിലവിലെ സൈനികരും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കൊച്ചി:  ഇന്ത്യന്‍ പ്രതിരോധ സേനകളുടെ  സംയുക്ത നേതൃത്വത്തില്‍ 10ാമത്  പ്രതിരോധ സേന വെറ്ററന്‍സ് ദിനാചരണം സംഘടിപ്പിച്ചു. കൊച്ചിയിലെ ദക്ഷിണമേഖലാ നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി  കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാന്‍ഡ് ഫഌഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ചീഫ്  വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന എന്നിവരുടെ നേതൃത്വത്തില്‍ കര, വ്യോമ, നാവികസേനകളിലെ  മുന്‍സൈനികര്‍ കൊച്ചി നേവല്‍ ബേസിലെ യുദ്ധസ്മാരത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന വിരമിച്ച സൈനികരുടെ സംഗമത്തില്‍ ധീരതാ അവാര്‍ഡു ജേതാക്കളെ ആദരിച്ചു. വിരമിച്ച സൈനികരുടെ ക്ഷേമത്തിനായി സേനയുടെ നേതൃത്വത്തില്‍ നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വെറ്ററന്‍സ് ദിനാചരണം വിരമിച്ച സൈനികരും നിലവിലെ സൈനികരും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.  വിരമിച്ച സൈനികര്‍ അവര്‍ മുമ്പു സേവനം ചെയ്തിരുന്ന യുദ്ധകപ്പലായ ഐ.എന്‍.എസ് സുനൈന സന്ദര്‍ശിക്കാനും ദിനാചരണത്തിന്റെ ഭാഗമായി അവസരം ഒരുക്കിയിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു